ആദിവാസി മേഖലയ്ക്ക് തണലായി പ്രതീക്ഷ 2020 സംഘടിപ്പിച്ചു

Trulli

റിപ്പോർട്ട്: അവനീത് ഉണ്ണി മീനങ്ങാടി:വയനാട്ടില്‍ ആദിവാസി മേഖലയില്‍ നിന്നുള്ള യുവതീയുവാക്കള്‍ക്കായി കുടുംബശ്രീ ജില്ലാ മിഷന്റെ തൊഴില്‍മേള.പ്രതീക്ഷ 2020 എന്ന പേരില്‍ സംഘടിപ്പിച്ച മേളയില്‍ നൂറുകണക്കിന് ഉദ്യോഗാര്‍ത്ഥികള്‍ പങ്കെടുത്തു.ഇരുപതിലധികം കമ്പനികളിലെ അഞ്ഞൂറോളം തൊഴിലവസരങ്ങളാണ് മേളയിലുണ്ടായിരുന്നത്. കുടുംബശ്രീ പ്രവര്‍ത്തകര്‍ നടത്തിയ സര്‍വേയില്‍ വയനാട്ടിലെ ആദിവാസി മേഖലയില്‍ ആറായിരത്തി അഞ്ഞൂറിലധികം തൊഴില്‍രഹിതരായ യുവതീയുവാക്കളെ കണ്ടെത്തിയിരുന്നു.ഇവര്‍ക്ക് അനുയോജ്യമായ തൊഴിലവസരങ്ങള്‍ ഒരു കുടക്കീഴില്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് തൊഴില്‍മേള സംഘടിപ്പിച്ചത്.

കുടുംബശ്രീ നടപ്പാക്കുന്ന ഡിഡിയുജികെവൈ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പ്രതീക്ഷ 2020 എന്ന പേരില്‍ തൊഴില്‍മേള സംഘടിപ്പിച്ചത്.ഇരുപതിലധികം കമ്പനികളുടെ പ്രതിനിധികളാണ് അഞ്ഞൂറോളം തൊഴിലവസരങ്ങളിലേക്കായി അഭിമുഖം നടത്തിയത്.തൊഴില്‍ മേളയ്ക്ക് കൃത്യമായ തുടര്‍ പ്രവര്‍ത്തനങ്ങളും നടത്തുമെന്ന് കുടുംബശ്രീ അധികൃതര്‍ അറിയിച്ചു.മീനങ്ങാടി പഞ്ചായത്ത് കമ്യൂണിറ്റി ഹോളില്‍ നടന്ന തൊഴില്‍ മേളയില്‍ വയനാട്ടിലെ വിവിധ പ്രദേശങ്ങളില്‍ നിന്നായി ആയിരക്കണക്കിന് ഉദ്യോഗാര്‍ത്ഥികളാണ് പങ്കെടുത്തത്.

71

Avaneeth

Avaneeth

Leave a Reply

Your email address will not be published. Required fields are marked *