മുത്തങ്ങയിൽ യുവാവിനെ ആക്രമിച്ച പുലിയെ മയക്ക് വെടി വെച്ച് പിടികൂടി: പൂതാടിയിലെ പുലി തന്നെയെന്ന് നാട്ടുകാർ

ബത്തേരി: കേരള – കർണാടക അതിർത്തിയായ മുത്തങ്ങ പൊൻകുഴി കോളനിയിൽ യുവാവിനെ ആക്രമിച്ച പുലിയെ വനം വകുപ്പ് മയക്കുവെടി വച്ച് പിടികൂടി. മുത്തങ്ങ പൊൻകുഴി പണിയ കോളനിയിലെ വിനീഷ് (29) നാണ് വെള്ളിയാഴ്ച രാത്രി ഏഴു മണിയോടെ പുലിയുടെ ആക്രമണത്തിൽ പരിക്കേറ്റത്. വിനീഷിനെ ബത്തേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.തുടർന്ന് വിവരമറിഞ്ഞെത്തിയ വനം വകുപ്പ് ഇന്ന് രാവിലെ ഏഴു മണിയോടെ പുലിയെ മയക്കുവെടിവച്ചു പിടികൂടുകയായിരുന്നു. വെള്ളിയാഴ്ച രാത്രി ഏഴു മണിയോടെയാണ് പുലിയെ കോളനിയിൽ കണ്ടത്. ഇതിനിടയിലാണ് പുലിയുടെ ആക്രമണം ഉണ്ടായത്. കൂടാതെ ഒരു നായയെയും ആടിനെയും പുലി ആക്രമിച്ചതായും നാട്ടുകാർ പറഞ്ഞു..

കഴിഞ്ഞ ദിവസം പൂതാടിയിൽ നിന്നും മയക്കുവെടി വച്ച് പിടികൂടിയതിനു ശേഷം മുത്തങ്ങയിലെത്തിച്ച് തുറന്നു വിട്ട പുലിയാണ് മുത്തങ്ങ പൊൻകുഴി പണിയ കോളനിയിലും ഇറങ്ങിയതെന്നാണ് ആരോപണം. മയക്കുവെടി വച്ച് പിടികൂടിയ പുലിയെ ബത്തേരി വൈൽഡ് ലൈഫ് വാർഡൻ ഓഫീസിലേക്ക് മാറ്റി. ഇതിന് മുമ്പും ഒരു സ്ഥലത്ത് നിന്ന് പിടി കൂടുന്ന പുലിയെ മറ്റൊരു സ്ഥലത്ത് തുറന്നു വിടുന്നതായി നാട്ടുകാരുടെ പരാതി ഉണ്ടായിരുന്നു.എന്നാൽ വനം വകുപ്പ് അധികൃതർ ഇത് നിഷേധിച്ചു.

52

Avaneeth

Avaneeth

Leave a Reply

Your email address will not be published. Required fields are marked *