ഓണക്കിറ്റ് :കനത്ത മഴയിൽ ആദിവാസികളെ മണിക്കൂറുകൾ ക്യൂ നിർത്തി

Trulli

പട്ടികവർഗ വകുപ്പ് ആദിവാസികൾക്ക് വിതരണം ചെയ്യുന്ന ഓണക്കിറ്റ് വാങ്ങാനായി എത്തിയവരെ മണിക്കൂറുകൾ ക്യൂ നിർത്തിയതായി പരാതി.. മേപ്പാടി മൂപ്പൈനാട് ഗ്രാമപഞ്ചായത്തുകളിലെ മൂവായിരത്തോളം പേർക്കാണ് മേപ്പാടി പ്രീ പ്രൈമറി ഹോസ്റ്റലിൽ വച്ച് ഓണക്കിറ്റ് വിതരണം ചെയ്യുന്നത്. ആവശ്യത്തിന് സൗകര്യങ്ങളൊരുക്കാത്തതിനാൽ മണിക്കൂറുകളോളം മഴയത്ത് ക്യൂ നിന്നാണ് ആദിവാസികൾ ഓണക്കിറ്റ് ശേഖരിച്ചത്. ഇത്രയും പേർക്ക് ഓണക്കിറ്റ് വിതരണം ചെയ്യുമ്പോൾ ഒരുക്കേണ്ട സൗകര്യങ്ങൾ ഒന്നും തന്നെ ഇവിടെ ഉണ്ടായിരുന്നില്ല.

കഴിഞ്ഞവർഷവും സമാനമായ രീതിയിൽ രണ്ട് പഞ്ചായത്തുകളിലെ ആളുകൾക്ക് ഇവിടെവച്ചാണ് കിറ്റ് വിതരണം ചെയ്തിരുന്നത്. അന്നുതന്നെ അതാത് പഞ്ചായത്തുകളിൽ സൗകര്യമൊരുക്കണമെന്ന് ആവശ്യമുന്നയിച്ചിരുന്നു. എന്നാൽ ഒരു നടപടിയും ഉണ്ടായില്ല. ഇതാണ് ഇത്തവണയും പാതികൾക്ക് കാരണമായത്.

67

Avaneeth

Avaneeth

Leave a Reply

Your email address will not be published. Required fields are marked *