ചാലിഗദ്ധ കോളനിക്കാരുടെ മനസിന് ഉന്മേഷമേകി ഓണാഘോഷം

രണ്ടാം തവണയും പ്രളയം കാർന്നെടുത്ത പയ്യംമ്പള്ളി ചാലിഗദ്ധ കോളനിക്കാരുടെ മനസിന് ഉന്മേഷമേകി കെ.സി.വൈ.എം.മാനന്തവാടി രൂപതയും വയനാട് വിഷൻ ചാനലും.കോളനിയിൽ ഒരു ദിവസം നീണ്ടു നിന്ന ഓണാഘോഷവും ഓണസദ്യയും പുലികളിയും വടംവലിയുമെല്ലാം കൂട്ടികൾ ഉൾപ്പെടെയുള്ളവരുടെ മാനസിക പിരിമുറുക്കം മാറി മനസിൽ സന്തോഷത്തിന്റെ ഈറനണിയിച്ചു.ഒ.ആർ.കേളു എം.എൽ.എ. സബ്ബ് കലക്ടർ എൻ.എസ്.കെ.ഉമേഷ് തുടങ്ങി ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ആഘോഷ പരിപാടികളിൽ പങ്കാളികളാവുകയും ചെയ്തു. ദുരിതം വിധിച്ച ചലിഗദ്ദ കോളനിക്കോപ്പം ഒരു ഓണഘോഷം.മുന്നോട്ടുള്ള ജീവിതം ഒരു ചോദ്യ ചിഹ്നമായി മാറിയ പ്രളയത്തെ ചിരിച്ചു തോൽപ്പിക്കുകയായരുന്നു കെ.സി.വൈ.എം മാനന്തവാടി രൂപതയും വയനാടുവിഷനും സംയുക്തമായി സംഘടിപ്പിച്ച ഓണാഘോഷത്തിൽ. പ്രളയത്തിൽ മറന്നു തുടങ്ങിയ സന്തോഷത്തെ തിരികെ പിടിക്കുകയാരുന്നു ലക്ഷ്യം. പ്രദേശ വാസികൾക്ക് വേണ്ടി തിരുവാതിര,നാടൻ പാട്ട്, എന്നി പരിപാടികൾ കെ.സി.വൈ.എം. പ്രവർത്തകർ ഒരുക്കി. ഗതി മാറി ഒഴുകിയ പുഴ ജിവിതത്തിൽ ദുരിതം വിതച്ചപ്പോൾ ദു:ഖങ്ങൾക്ക് വിട നൽകി ചിരിച്ചും കളിച്ചും ഓണ വിരുന്നിന് കൈകോർത്തു. ചാലിഗദ്ദ കോളനിയിൽ അതിജീവനത്തിന്റെ ചിരി പടർന്നപ്പോൾ ഓണാഘോഷത്തിന്റ ഭാഗമായി വടം വലി എന്നിങ്ങനെ വിവിധ ഇനം കളികൾ മനം മടുത്ത പ്രദേശ വാസികൾക്ക് ആവേശമേകി. ജില്ലയിലെ പ്രളയം നാശം വിതച്ച പ്രദേശങ്ങളിൽ ഒന്നായ ചാലിഗദ്ദ കോളനിയിൽ പ്രതീക്ഷയുടെ ചിരികൾ തെളിയുന്നത് കാണാൻ കഴിഞ്ഞു. കെ.സി.വൈ.എം രൂപതാ പ്രസിഡന്റ് എബിൻ മുട്ടപ്പള്ളി , ഡയറക്ടർ ഫാദർ അഗസ്റ്റിൻ ചിറക്കത്തോട്ടം, വയനാട് വിഷൻ എം.ഡി.ഏല്യാസ് പി.എം, ഡയറക്ടർ കാസിം മേപ്പാടി തുടങ്ങിയവരും വൈദികരും സന്യാസ പ്രമുഖരും ചടങ്ങിൽ പങ്കാളികളായി

31

Avaneeth

Avaneeth

Leave a Reply

Your email address will not be published. Required fields are marked *