ദ്രോണ പി എസ് സി അക്കാദമിയിൽ ഏകദിന സെമിനാറും സൗജന്യ അഡ്മിഷനും

Trulli
മാനന്തവാടി ദ്രോണ പി എസ് സി അക്കാദമിയുടെ ആഭിമുഖ്യത്തിൽ ജനുവരി 17 ന് ഏകദിന സെമിനാർ നടത്തുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. മാനന്തവാടി പെരുവക റോഡിലെ വയനാട് സ്ക്വയർ ഓഡിറ്റോറിയത്തിൽ വച്ചാണ് സെമിനാർ നടക്കുക. രാവിലെ 10 മണി മുതലാണ് സെമിനാർ. പ്രമുഖ മോട്ടിവേഷണർമാരുടെ നേതൃത്വത്തിൽ പി എസ് സി പരീക്ഷയും സാധ്യതകളും എന്ന വിഷയത്തിൽ ക്ലാസുകളെടുക്കും. പുതുക്കിയ സിലബസും വിജ്ഞാപനങ്ങൾ സംബന്ധിച്ച കാര്യങ്ങളും സെമിനാറിൽ പ്രതിപാദിക്കും. സെമിനാറിൽ പങ്കെടുക്കുന്ന ഉദ്യോഗാർത്ഥികൾക്ക് അഡ്മിഷൻ സൗജന്യമായിരിക്കും. സാമ്പത്തികമായ ബുദ്ധിമുട്ടുകൾ കാരണം ഉന്നത വിദ്യാഭ്യാസം പാതിവഴിയിൽ ഉപേക്ഷിച്ചതും, പി എസ് സി പരിശീലനത്തിന് മാർഗമില്ലാത്തതുമായ ആളുകൾക്ക് പി എസ് സി പരിശീലനം തീർത്തും സൗജന്യമായും നൽകുന്നതാണ്. നിലവിൽ നിരവധി തസ്തികകളിലേക്ക് സർക്കാർ വിജ്ഞാപനം വന്നിരിക്കുന്ന സാഹചര്യത്തിൽ ഉദ്യോഗാർത്ഥികളിൽ അവബോധം സൃഷ്ടിക്കുകയെന്നതാണ് സെമിനാർ കൊണ്ട് ഉദ്ദേശിക്കുന്നതെന്നും ഭാരവാഹികൾ പറഞ്ഞു. അക്കാദമി അസിസ്റ്റന്റ് മാനേജർ സോണിയ സെബാസ്റ്റ്യൻ, എൻ എ അനില, വിപിൻ വേണുഗോപാൽ എന്നിവർ പങ്കെടുത്തു.

52

Avaneeth

Avaneeth

Leave a Reply

Your email address will not be published. Required fields are marked *