നിർമ്മാണ പ്രവൃത്തിക്കിടെ സംരക്ഷണമതിലിടിഞ്ഞ് വീണ് തൊഴിലാളി മരിച്ചു;ഒരാള്‍ക്ക് പരുക്ക്

Trulli

മാനന്തവാടി:മാനന്തവാടി പിലാക്കാവില്‍ വീട് നിര്‍മ്മാണത്തിനിടയില്‍ സംരക്ഷണ മതിലും, മണ്ണും ഇടിഞ്ഞു വീണ് തൊഴിലാളി മരിച്ചു. ജെസി എസ്‌റ്റേറ്റ് പാടിയിലെ പുത്തന്‍പുര ഉമ്മര്‍ (54) ആണ് മരിച്ചത്.കൂടെയുണ്ടായിരുന്ന മറ്റൊരു തൊഴിലാളി ജെസി സ്വദേശി ജയരാമ (62) നും മണ്ണിനടിയില്‍പ്പെട്ടെങ്കിലും നാട്ടുകാര്‍ രക്ഷപ്പെടുത്തി. ജയരാമന്‍ ജില്ലാശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. പിലാക്കാവ് മുസ്‌ലിം പള്ളിക്ക് സമീപം കെ.കെ ബഷീര്‍ എന്ന വ്യക്തിയുടെ പുതിയ വീടിന്റെ നിര്‍മ്മാണത്തിനായി മണ്ണെടുക്കുന്നതിനിടെ പഴയ വീടിന്റ സംരക്ഷണമതിലും മണ്‍തിട്ടയും, വീടിന്റെ ഒരു ഭാഗവും ഇടിഞ്ഞ് തൊഴിലാളികളുടെ മേല്‍ പതിക്കുകയായിരുന്നു.

ഒരു മണിക്കൂറിന് മുകളില്‍ നടത്തിയ തിരച്ചിലിലാണ് ഉമ്മറിനെ കണ്ടെത്തിയത്. തുടര്‍ന്ന് ഏറെ നേരം പരിശ്രമിച്ചാണ് പുറത്തെടുത്തത്. അപ്പോഴേക്കും ഉമ്മര്‍ മരണപ്പെട്ടിരുന്നു.മാനന്തവാടി ഫയര്‍ സ്‌റ്റേഷന്‍ ഓഫീസര്‍ ഗിരീഷ്, ഫയര്‍മാന്‍മാരായ ഷിബു കെ.എം , സുജിത്ത് എം.എസ്, ബിനു എം.ബി, ജിതിന്‍ കുമാര്‍ എം, മോഹനന്‍, ഷാഹുല്‍ ഹമീദ്, െ്രെഡവര്‍മാരായ ജിജുമോന്‍, മത്തായി എന്നിവരടങ്ങുന്ന അഗ്‌നിശമന സേനയും, പോലീസും,നാട്ടുകാരും സംയുക്തമായി നടത്തിയ തിരച്ചിലിലാണ് ഉമ്മറിനെ പുറത്തെടുത്തത്. സുബൈദയാണ് ഉമ്മറിന്റെ ഭാര്യ. യാസര്‍, ഷബ്‌ന എന്നിവര്‍ മക്കളാണ്.

60

Avaneeth

Avaneeth

Leave a Reply

Your email address will not be published. Required fields are marked *