ബുള്‍ ബുള്‍ ഉത്സവം ജനുവരി 24 മുതല്‍ 27 വരെ: എംജിഎം വേദിയാകും

Trulli

മാനന്തവാടി:കേരള സ്‌റ്റേറ്റ് ഭാരത് സ്‌കൗട്ട്‌സ് ആന്റ് ഗൈഡ്‌സ് സംസ്ഥാന അസോസിയേഷന്റെ നേതൃത്വത്തില്‍ നടക്കുന്ന സംസ്ഥാന കബ്ബ് ബുള്‍ ബുള്‍ ഉത്സവം ജനുവരി 24 മുതല്‍ 27 വരെ മാനന്തവാടി എംജിഎം ഹയര്‍സെക്കണ്ടറി സ്‌ക്കൂളില്‍ വെച്ച് നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.കേരളത്തിലെ 42 വിദ്യാഭ്യാസ ജില്ലകളില്‍ നിന്നായി ആയിരത്തിലധികം എല്‍പി വിഭാഗം കുട്ടികളും അധ്യാപകരും പരിപാടിയില്‍ പങ്കെടുക്കും.നൃത്ത സന്ധ്യ,സ്‌ക്കില്‍-ഒ-രമ, പജന്റ് ഷോ, സാഹസിക പ്രവര്‍ത്തനങ്ങള്‍,വനയാത്ര, ടാലന്റ് ഹണ്ട്,ജംഗിപ്ലേ തുടങ്ങിയ മത്സരങ്ങൾ നടക്കും.പരിപാടിയുടെ നടത്തിപ്പിനായി നഗരസഭ ചെയര്‍പേഴ്‌സണ്‍ വി ആര്‍ പ്രവീജ് ചെയര്‍മാനും, സംസ്ഥാന സെക്രട്ടറി കെ പി പ്രദീപ് കുമാര്‍ ജനറല്‍ കണ്‍വീനറുമായി സ്വഗത സംഘം രൂപീകരിച്ചു.ഉത്സവം 24 ന് വൈകുന്നേരം 4 മണിക്ക് വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ: സി രവീന്ദ്രനാഥ് ഉദ്ഘാടനം നിർവഹിക്കും.എം എല്‍ എ, ജനപ്രതിനിധികള്‍, ഡി ജി ഇ ജീവന്‍ ബാബു, സംസ്ഥാന ഭാരവാഹികള്‍ തുടങ്ങി നിരവധി പേർ സംബന്ധിക്കും.വാര്‍ത്താ സമ്മേളനത്തില്‍ മാത്യുസ്, ഷൈനി മൈക്കിള്‍, എ ഇ സതീഷ് ബാബു, മനോജ് മാത്യു, ടി ജെ റോബി എന്നിവര്‍ പങ്കെടുത്തു.

40

Arya Unni

Arya Unni

Leave a Reply

Your email address will not be published. Required fields are marked *