കുടിവെള്ള പ്രശ്നം ഉടൻ പരിഹരിക്കുക: പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് നടത്തി

Trulli
പടിഞ്ഞാറത്തറ: തിരുമംഗലം കോളനിയിലെ കുടിവെള്ള പ്രശ്നം പരിഹരിക്കുക എന്ന ആവശ്യവുമായി പടിഞ്ഞാറത്തറ സിപിഎം ബ്രാഞ്ച് പ്രതിഷേധ മാർച്ച് നടത്തി.15 വർഷമായി തിരുമംഗലം കോളനിയിലെ നിവാസികൾക്ക് കുടിവെള്ളമില്ല.  ഇരുപത്തിരണ്ടോളം ആദിവാസി വീടുകൾ ഉള്ള ഇവിടെ  120 പേർ താമസിക്കുന്നുണ്ട്.2016-17 -ൽ കുടിവെള്ളത്തിനായുള്ള ഫണ്ടിൽ 4 ലക്ഷം രൂപ  ചെലവഴിച്ചെങ്കിലും ഇതുവരെയും കോളനി  നിവാസികൾക്ക് കുടിവെള്ളമില്ല. ഇനി അവശേഷിക്കുന്നത്  വൈദ്യുതി കണക്ഷൻ മാത്രം….    തടസങ്ങൾ ഒഴിവാക്കി കുടിവെള്ളം എല്ലാവർക്കും ലഭ്യമാക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് പഞ്ചായത്ത് ഓഫീസിലേക്ക് നടത്തിയ മാർച്ച് സി പി ഐ എം ലോക്കൽ സെക്രട്ടറി കെ രവിന്ദ്രൻ  ഉദ്ഘാടനം ചെയ്തു. എസ് പ്രഭാകരൻ അദ്ധ്യക്ഷനായി. അഷ്റഫ് ഞെർലാട്ട്, വേലായുധൻ, സുത, വെള്ളി, സിന്ധു, കെ കെ രവി, എന്നിവർ നേതൃത്വം നൽകി.
9

Arya Unni

Arya Unni

Leave a Reply

Your email address will not be published. Required fields are marked *