മണിക്കോട് സെന്റ് മേരീസ് യാക്കോബായ പള്ളിയിൽ വി ദൈവമാതാവിന്റെ ഓർമ്മപ്പെരുന്നാൾ തുടങ്ങി

Trulli
മാനന്തവാടി : മണിക്കോട് സെന്റ് മേരീസ് യാക്കോബായ പള്ളിയിൽ വി ദൈവമാതാവിന്റെ ഓർമ്മപ്പെരുന്നാൾ തുടങ്ങി. വികാരി ഫാ. ജയിംസ് ഇടപ്പുതുശ്ശേരി കൊടിയേറ്റുന്നു. സൺഡേ സ്കൂൾ വാർഷികം ഡിസ്ട്രിക് സെക്രട്ടറി ടി.വി. സുനിൽ ഉദ്ഘാടനം ചെയ്തു. സഭാ മാനേജിങ് കമ്മിറ്റി അംഗം കെ.എം. ഷിനോജ് പ്രഭാഷണം നടത്തി. വികാരി ഫാ. ജയിംസ് ഇടപ്പുതുശ്ശേരി അധ്യക്ഷത വഹിച്ചു. എ.എം. പൗലോസ്, റെജി, ജോയി അരികുപുറത്ത്, ഡെയ്സി ഐസക്ക്, അഖിൽ, എന്നിവർ പ്രസംഗിച്ചു. 14 ന് വൈകുന്നേരം 6 ന് സന്ധ്യാ പ്രാർത്ഥന,തുടർന്ന് കിഴക്കേ കുരിശിങ്കലേക്ക് ഉള്ള ആഘോഷ പൂർവമായുള്ള പ്രദിക്ഷണം, നയന മനോഹരമായ ആകാശ വിസ്മയം, നേർച്ച ഭക്ഷണം, തുടർന്ന് ആശിർവാദം പള്ളിയിൽ. 15 രാവിലെ 7.30 മണിക് പ്രഭാത പ്രാർത്ഥന, 8.30 വി. മൂന്നിൽമേൽ കുർബ്ബാന, തുടർന്ന് ദാസനക്കര കുരിശിങ്കലേക്ക് പ്രദിക്ഷണം ,ആശിർവാദം പള്ളിയിൽ, നേർച്ച ഭക്ഷണം, 2 മണിക്ക് കൊടിതാഴുത്തൽ എന്നിവയോടെ സമാപിക്കും.

9

Avaneeth

Avaneeth

Leave a Reply

Your email address will not be published. Required fields are marked *