മുതിരേരി ചെറുപുഷ്പ ദേവാലയത്തിലെ തിരുനാൾ കൊടിയിറങ്ങി

Trulli

മുതിരേരി ചെറുപുഷ്പ ദേവാലയത്തിലെ മൂന്ന് ദിവസത്തെ തിരുനാൾ കൊടിയിറങ്ങി. കഠിനാധ്വാനത്തിന്റെ കനൽവഴികളിൽ താങ്ങായും തണലായും തുണയേകിയ പരിശുദ്ധ മറിയത്തിന്റെയും, സ്വന്തം ജീവൻ വിശ്വാസ സംരക്ഷണത്തിനുള്ള പോരാട്ടത്തിനുവേണ്ടി ക്രിസ്തുവിനു സമർപ്പിച്ച വി.കൊച്ചുത്രേസ്യയുടേയും വി.സെബസ്ത്യാനോസിന്റെയും മാദ്ധ്യസ്ഥം യാചിക്കുന്നതിനും വിശുദ്ധ കുർബാനയിലും ആത്മീയ ശുശ്രൂഷകളിലും പങ്കു ചേരാൻ അനേകരാണ് ദേവാലയത്തിലെത്തിയത്. വെള്ളിയാഴ്ച്ച ഇടവക വികാരി ഫാ.ജോസ് ചക്കിട്ടകുടിയുടെ കാർമ്മികത്വത്തിൽ കൊടിയേറിയ തിരുന്നാൾ ആഘോഷത്തിന്റെ പുണ്യ ദിനങ്ങളായി. ഇന്നലെ നടന്ന വി.കുർബാനയും നൊവേനയും ഫാ.ജോസ് വടയാപറമ്പിൽ കാർമ്മികത്വം വഹിച്ചു.

തിരുനാൾ പ്രദക്ഷിണത്തിന്, ഫാ.മാത്യു പെരുമാട്ടികുന്നേലിന്റെ കാർമ്മികത്വത്തിൽ ലദീഞ്ഞും, തിരുനാൾ സന്ദേശവും, നേർച്ചഭക്ഷണവും ഉണ്ടായിരുന്നു. ഭക്തി നിർമ്മലമായ പ്രാർത്ഥനയോടെയും വാദ്യമേളങ്ങളോടൊ ആരംഭിച്ച പ്രദക്ഷിണത്തിൽ ലൈറ്റുകൾക്കൊണ്ട് അലങ്കരിച്ച രഥവും ആകാശവിസ്മയവും തിരുന്നാൾ വേറിട്ട കാഴ്ച്ചയായി. ഫാ.ജോബി മുട്ടത്തിലിന്റെ കാർമ്മികത്വത്തിൽ ഇന്നു നടത്തിയ തിരുനാൾ കുർബാനയും, ലദീഞ്ഞും, പ്രദക്ഷിണവും, ആശീർവാദവും, തുടർന്നുള്ള സ്നേഹവിരുന്നോടെ തിരുനാൾ കൊടിയിറങ്ങി.

25

Avaneeth

Avaneeth

Leave a Reply

Your email address will not be published. Required fields are marked *