സെന്റ് ജോര്‍ജ് യാക്കോബായ പള്ളിയില്‍ പെരുന്നാൾ സമാപിച്ചു

Trulli

മാനന്തവാടി :സെന്റ് ജോര്‍ജ് യാക്കോബായ പള്ളിയില്‍ പരിശുദ്ധദൈവമാതാവിന്റെയും മഞ്ഞനിക്കര ബാവായുടെയും ഒാർമപെരുന്നാൾ സമാപിച്ചു.

വികാരി ഫാ. പി.സി. പൗലോസ് കൊടിയേറ്റി. കാക്കഞ്ചേരി
കുരിശിങ്കലിൽ മധ്യസ്ഥ പ്രാർഥന, ആശീർവാദം, നേർച്ച സദ്യ എന്നിവ നടന്നു. ഫാ.
എൽദൊ വെട്ടമറ്റ, ഫാ. പി.സി. പൗലോസ്, ഫാ. ജോർജ് നെടുന്തള്ളിൽ, ഫാ. സിനു ചാക്കോ, ഫാ.ഡോ. ജേക്കബ് മിഖായേൽ, ഫാ. കെ.വി. എൽ ദൊ, ഫാ. മത്തായിക്കുഞ്ഞ് ചാത്തനാട്ടു കുടി, ഫാ. പൗലോസ് ഓലിക്കൽ എന്നിവർ
കാർമികത്വം വഹിച്ചു. ഫാ. ഷിബു കുറ്റിപറിച്ചേൽ വചന സന്ദേശം നൽകി. 9 ന്
കുര്‍ബാന നടന്നു. വൈകിട്ട് ഏലിയാസ് മോർ അത്താനിയോസ് മെത്രാപ്പോലീത്തക്ക്
സ്വീകരണം നൽകി. മഞ്ഞനിക്കര ബാവായുടെ തിരുശേഷിപ്പ് പുനർ സ്ഥാപനം മെത്രാപ്പോലീത്ത നിർവഹിച്ചു. നഗര
പ്രദക്ഷിണം, നേര്‍ച്ച സദ്യ എന്നിവ നടന്നു. 10ന് നടന്ന വിശുദ്ധ മൂന്നിൻമേൽ
കുർബാനയ്ക്ക് മെത്രാപ്പോലീത്ത മുഖ്യ കാർമികത്വം വഹിച്ചു. ഫാ. ഡോ.
കുര്യാക്കോസ് വെള്ളച്ചാലിനെയും വിവിധ രംഗങ്ങളിൽ മികവ് പുലർത്തിയവരെയും
ആദരിച്ചു. പ്രദക്ഷിണം, ധൂപപ്രാർഥന, പ്രദക്ഷിണം, ആശീര്‍വാദം, നേര്‍ച്ച
സദ്യ, ലേലം എന്നിവയോടെ സമാപിച്ചു.

30

Arya Unni

Arya Unni

Leave a Reply

Your email address will not be published. Required fields are marked *