മാനന്തവാടി നഗരസഭയിലെ ശുചി മുറികളുടെ അപര്യാപ്തത: പ്രതികാത്മക ശുചിമുറി സമരവുമായി മാനന്തവാടി വികസന സമിതി

Trulli

മാനന്തവാടി: പഞ്ചായത്ത് മാറി നഗരസഭ വന്നിട്ടും ശുചി മുറികളടക്കമുള്ള അടിസ്ഥാന സൗകര്യങ്ങൾവർന്ധിപ്പിക്കാത്തതിനെതിരെ പ്രതികാത്മകസമരവുമായി പ്രക്ഷോപമാരംഭിക്കാൻ മാനന്തവാടി വികസന സമിതിയോഗംതിരുമാനിച്ചു
പതിറ്റാണ്ടുകൾക്ക് മുമ്പ് മാനന്തവാടി ബസ് സ്റ്റാൻഡ് നിർമ്മിച്ചപ്പോഴുള്ള ശുചിമുറിയുംഗാന്ധിപാർക്കിലെശുചിമുറികളുമാണ്ഇന്നുംമാനന്തവാടിയിൽ എത്തുവർക്ക് ഏക ആശ്രയം സത്രികൾക്ക് കേവലം മുന്ന് ശുചി മുറിമാത്രമാണ്
മാനന്തവാടിയിലുള്ളത്.ഈ സാഹചര്യത്തിൽ നഗരസഭ അധികൃതരോട് പലവട്ടം ആവശ്യപ്പെട്ടിട്ടും ശുചിമുറികൾ നിർമ്മിക്കുന്ന കാര്യത്തിൽ നടപടി ഉണ്ടാവാത്ത സാഹചര്യത്തിലാണ് നഗരസഭയ്ക്കു മുന്നിൽ മാനന്തവാടി വികസന സമിതി പ്രതികാത്മക ശുചിമുറി ഒരുക്കി കൊണ്ട് റിപ്പബ്ലിക്ക് ദിനമായ ജനുവരി 26 ന് പ്രതികാ ത്മകമായസമരംനടത്തിപ്രതിക്ഷേധിക്കുന്നത്.മാനന്തവാടി മട്ടന്നൂർ നാലുവരി പാത വ്യാപാരികകുടെ ആശങ്കകൾ പരിഹരിച്ച് ഉടൻ നടപ്പിലാക്കണമെന്നും മാനന്തവാടി ഗവൺമെന്റ് ഹൈസ്കൂൾ പരിസരത്ത് നിർമ്മാണം നിലച്ചിരിക്കുന്ന നഗര സൗന്ദര്യവത്ക്കരണ പദ്ധതികൾ ഉടൻ ആരംഭിക്കണമെന്നും മാനന്തവാടി കൊയിലേരി കൈതക്കൽ റോഡിന്റെ പ്രവർത്തനങ്ങൾ എത്രയും വേഗം പൂർത്തികരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.യോഗത്തിൽ പ്രസിഡന്റ് ഇ ഡി ജോസഫ് അധ്യക്ഷത വഹിച്ചു. സെക്രറട്ടറി ബെസി പാറയ്ക്കൽ, വൈസ് പ്രസിഡന്റ് ഷാജൻ ജോസ്, ജൊയിന്റ് സെക്രട്ടറിമാരായ കെ.എം ഷിനോജ്, ജസ്റ്റിൻ ചെഞ്ചട്ടയിൽ, സൂപ്പി പള്ളിയാൽ,കെ.ഗിരിഷ്, ബഷീർ കടവത്ത്, ജോൺസൺ ഓണാട്ടുതോട്ടത്തിൽ, കെ. മുസ്തഫ എന്നിവർ സംസാരിച്ചു.

17

Avaneeth

Avaneeth

Leave a Reply

Your email address will not be published. Required fields are marked *