മിസ്റ്റര്‍ വയനാട്-ചാമ്പ്യന്‍ഷിപ്പ് വെള്ളമുണ്ട 8/4 ല്‍

Trulli

വയനാട് ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലിന്റെ അംഗീകാരത്തോടു കൂടിയുള്ള ജില്ലാ ബോഡിബില്‍ഡിംഗ് അസോസിയേഷന്റെ,36-ാ മത് മിസ്റ്റര്‍ വയനാട് ബോഡി ബില്‍ഡിംഗ് ചാമ്പ്യന്‍ഷിപ്പ് വെള്ളമുണ്ട 8/4 യൂണിവേഴ്സല്‍ ഇന്റര്‍നാഷണല്‍ ജിംനേഷ്യത്തിന്റെ ആഭിമുഖ്യത്തില്‍ 8/4 സിറ്റി ഓഡിറ്റോറിയത്തില്‍ വെച്ച് ജനുവരി 18 ന് ശനിയാഴ്ച വൈകുന്നേരം 4.30 ന് നടക്കും. ജില്ലയിലെ വിവിധ ക്ലബുകളില്‍ നിന്നായി 400 ല്‍പരം മത്സരാര്‍ത്ഥികള്‍ പങ്കെടുക്കും. സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍, മാസ്റ്റേഴ്സ് എന്നീ വിഭാഗങ്ങളിലായാണ് മത്സരം നടക്കുക. എം.എല്‍.എ . ഒ.ആര്‍. കേളു ഉദ്ഘാടനം ചെയ്യുമെന്നും ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സ്റ്റാന്റിംഗ് കമ്മിറ്റി അംഗം കെ. റഫീഖ് അദ്ധ്യക്ഷനായിരിക്കും.വാര്‍ത്താ സമ്മേളനത്തില്‍ ഭാരവാഹികളായ എം.ഗദ്ധാഫി, റഫീക്ക് തോക്കന്‍, ശ്രീജിത്ത് പാണ്ടിക്കടവ്,സന്തോഷ് മാസ്റ്റര്‍, റഷീദ് മഞ്ചേരി ,റയീസ് പി കുഞ്ഞോം തുടങ്ങിയവര്‍ പങ്കെടുത്തു.

11

Avaneeth

Avaneeth

Leave a Reply

Your email address will not be published. Required fields are marked *