ജൈവകൃഷി രീതി പഠന ക്ലാസ് സംഘടിപ്പിച്ചു

Trulli
തലപ്പുഴ: പഴശ്ശിരാജ സ്മാരക ഗ്രന്ഥാലയം വനിതാവേദിയുടെ ആഭിമുഖ്യത്തിൽ “ജൈവകൃഷി രീതികൾ ” എന്ന വിഷയത്തെ ആസ്പദമാക്കി ജനവരി 5ന് അമ്പലക്കൊല്ലിയിൽ ക്ലാസ് സംഘടിപ്പിച്ചു. ഗ്രന്ഥാലയം പ്രവർത്തകൻ എ. അയൂബ് സ്വാഗതം ആശംസിച്ചു. വരും തലമുറകൾക്കുവേണ്ടി കൂടിയും ജൈവ കൃഷി രീതികളിലേക്ക് നാം തിരിച്ചു പോകേണ്ടതുണ്ടെന്ന് പഴശ്ശിരാജ സ്മാരക ഗ്രന്ഥാലയം പ്രസിഡന്റ് ഷബിത കെ. ക്ലാസ് ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. ഗ്രന്ഥാലയം വനിതാവേദി ചെയർപേഴ്സൺ വിദ്യ എസ്. ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. കെ. ആർ പ്രതീഷ് ജൈവകൃഷി രീതികെളെക്കുറിച്ചുള്ള ക്ലാസുകൾ നയിച്ചു. ജൈവകൃഷി രീതികളും, കീടനിയന്ത്രണവുമായി ബന്ധപ്പെട്ട സംശയങ്ങൾ ക്ലാസ് ചർച്ച ചെയ്തു.

 

5

Avaneeth

Avaneeth

Leave a Reply

Your email address will not be published. Required fields are marked *