പയ്യമ്പള്ളി 54 പരുമല നഗര്‍ മാര്‍ ഗ്രീഗോറിയോസ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ പരുമല തിരുമേനിയുടെ ഓര്‍മപ്പെരുന്നാള്‍ 10 മുതല്‍

Trulli

മാനന്തവാടി: പയ്യമ്പള്ളി 54 പരുമല നഗര്‍ മാര്‍ ഗ്രീഗോറിയോസ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ പരുമല തിരുമേനിയുടെ ഓര്‍മപ്പെരുന്നാള്‍ 10 മുതല്‍ 17 വരെ നടക്കും. 10-ന് രാവിലെ പ്രഭാത നമസ്‌കാരം വിശുദ്ധ കുര്‍ബാന എന്നിവയ്ക്ക് ശേഷം 10.15-ന് കൊടിയേറ്റും, 10.30-ന് പിതൃസ്മൃതി. 11, 12, 13 തീയതികളില്‍ വൈകുന്നേരം ആറിന് സന്ധ്യാ നമസ്‌കാരം, ഏഴിന് പരിശുദ്ധ പരുമല തിരുമേനിയോടുള്ള മദ്ധ്യസ്ഥ പ്രാര്‍ഥന എന്നിവ നടക്കും. 14-ന് വൈകുന്നേരം ആറിന് സന്ധ്യാനമസ്‌കാരം , ഏഴിന് ഗാനശുശ്രൂഷ, 7.15-ന് വചനശുശ്രൂഷ, 8.30-ന് ആശീര്‍വാദം, 8.45-ന് നേര്‍ച്ചവിളമ്പ്. 15-ന് രാവിലെ 7.30-ന് പ്രഭാത നമസ്‌കാരം. 8.15-ന് വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബാന, 10-ന് വിളക്ക് നേര്‍ച്ച, വൈകുന്നേരം 5.30-ന് അഭിവന്ദ്യ ഇടവക മെത്രാപ്പോലീത്താ തിരുമേനിക്ക് സ്വീകരണം. ആറിന് പദയാത്രാ സ്വീകരണം. 7.15-ന് അനുഗ്രഹ പ്രഭാഷണം. ഇടവക മെത്രാപ്പൊലീത്ത അഭിവന്ദ്യ ഡോ. എബ്രഹാം മാര്‍ എപ്പിഫാനിയോസ് തിരുമേനി നേതൃത്വം നല്‍കും. 7.30 ദൈവാലയത്തില്‍ നിന്നും മേലെ 54 കുരിശ്ശടിയിലേക്ക് ഭക്തി നിര്‍ഭരമായ റാസ. 8.45-ന് സ്‌നേഹവിരുന്ന്. 16-ന് രാവിലെ 7.30-ന് പ്രഭാത നമസ്‌കാരം. 8.30-ന് വിശുദ്ധ കുര്‍ബാന. 9.30-ന് മദ്ധ്യസ്ഥ പ്രാര്‍ഥന. 10.30-ന് പ്രദക്ഷിണം. 11.30-ന് പെരുന്നാള്‍ ലേലം, 12-ന് നേര്‍ച്ച വിളമ്പ്. 17-ന് 7.30-ന് പ്രഭാത നമസ്‌കാരം. 8.30-ന് വിശുദ്ധ കുര്‍ബാന. 10.30-ന് രക്തദാനം മഹാദാനം ഒ.ആര്‍. കേളു എം.എല്‍.എ. ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് രക്തദാന രംഗത്ത് പ്രവര്‍ത്തിക്കുന്നവരെ ആദരിക്കല്‍. രണ്ടിന് കൊടിയിറക്കല്‍ .വികാരി ഫാ. ജോണ്‍ നടയത്തുംകര, ഇ.വി. അവറാച്ചന്‍, ജിതിന്‍ മാത്യു എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

31

Avaneeth

Avaneeth

Leave a Reply

Your email address will not be published. Required fields are marked *