സാമൂഹ്യവികസന പ്രവർത്തനങ്ങൾ : മലബാർമേഖലയിലെ ഏഴ് ബിഷപ്പുമാർ മാനന്തവാടിയിൽ സന്ദർശനം നടത്തി

Trulli
മാനന്തവാടി രൂപതയുടെ സാമൂഹ്യവികസന പ്രവർത്തനങ്ങൾ മനസ്സിലാക്കുന്നതിന് മലബാർമേഖലയിലെ ഏഴ് ബിഷപ്പുമാർ മാനന്തവാടിയിൽ സന്ദർശനം നടത്തി.മാനന്തവാടി രൂപതയുടെ ഔദ്യോഗികസാമൂഹ്യ വികസന പ്രസ്ഥാനമായവയനാട് സോഷ്യൽ സർവീസ്സൊസൈറ്റി നടപ്പിലാക്കിവരുന്ന വിവിധപദ്ധികൾ നേരിട്ട് കണ്ട്മനസ്സിലാക്കുന്നതിനാണ് തലശ്ശേരി,കണ്ണൂർ, മലബാർ, താമരശ്ശേരി,സുൽത്താൻ ബത്തേരി രൂപതകളിലെപിതാക്കന്മാർ അതാതു രൂപതകളിലെസാമൂഹ്യ സേവന വിഭാഗംഡയറക്ടർമാർക്കൊപ്പം സന്ദർശനംനടത്തിയത്. തലശ്ശേരി അതിരൂപതആർച് ബിഷപ്പ് മാർ ജോർജ് ഞരളക്കാട്ട്, കണ്ണൂർ രൂപത ബിഷപ്പ് മാർ അലക്സ്ജോസഫ് വടക്കുംതല, ബത്തേരി രൂപതഅദ്ധ്യക്ഷൻ ബിഷപ്പ് ജോസഫ് മാർതോമസ്, കോട്ടയം രൂപത സഹായമെത്രാൻ മാർ.ജോസഫ് പണ്ടാരശ്ശേരി,താമരശ്ശേരി രൂപത ബിഷപ്പ് മാർറമീജിയൂസ് ഇഞ്ചനാനിയിൽ,തലശ്ശേരിരൂപത സഹായ മെത്രാൻ മാർ.ജോസഫ്പാംബ്ലാനി, മാനന്തവാടി രൂപതഅദ്ധ്യക്ഷൻ മാർ. ജോസ് പൊരുന്നേടംഎന്നീ പിതാക്കന്മാരാണ് സംഘത്തിൽഉണ്ടായിരുന്നത്. വയനാട് സോഷ്യൽസർവീസ് സൊസൈറ്റിയിൽ നടന്നഒത്തുചേരൽ മാനന്തവാടി രൂപത ബിഷപ്പ്മാർ ജോസ് പൊരുന്നേടത്തിന്റെഅദ്ധ്യക്ഷതയിൽ തലശ്ശേരി അതിരൂപതഅദ്ധ്യക്ഷൻ മേജർ ആർച്ച്ബിഷപ്പ് മാർജോർജ് ഞരളക്കാട്ട് ഉത്ഘാടനംചെയ്തു. വയനാട് സോഷ്യൽ സർവീസ്സൊസൈറ്റി ഡയറക്ടർ റെവ.ഫാ.പോൾകൂട്ടാല, ശ്രേയസ് എക്സിക്യൂട്ടീവ്ഡയറക്ടർ റെവ.ഫാ.ബെന്നി ഇടയത്ത്‌,ജീവന കോഴിക്കോട് ഡയറക്ടർറെവ.ഫാ.ആൽഫ്രഡ്‌ വടക്കേതുണ്ടിൽ,തലശ്ശേരി സോഷ്യൽ സർവീസ്സൊസൈറ്റി ഡയറക്ടർറെവ.ഫാ.ബെന്നി നിരപ്പേൽ, കൈറോസ്ഡയറക്ടർ റെവ.ഫാ.ഷാജു പീറ്റർ,താമരശ്ശേരി രൂപത സാമൂഹ്യ സേവനവിഭാഗം അസ്സോസിയേറ്റ് ഡയറക്ടർറെവ.ഫാ.ജോസഫ് ചെമ്പരുത്തി,മലബാർ സോഷ്യൽ സർവീസ്സൊസൈറ്റി ഡയറക്ടർറെവ.ഫാ.ബിബിൻ തോമസ് കണ്ടോത്ത്‌ബയോവിൻ ഡയറക്ടർറെവ.ഫാ.ജോൺ ചൂരപ്പുഴ, വയനാട്സോഷ്യൽ സർവീസ് സൊസൈറ്റിഅസ്സോസിയേറ്റ് ഡയറക്ടർറെവ.ഫാ.ജിനോജ്‌ പാലത്തടത്തിൽ,പ്രോഗ്രാം ഓഫീസർ ജോസ്.പി.എ.എന്നിവർ സാമൂഹ്യ വികസന മേഖലയിൽസഭയുടെ ഇടപെടലുകളെ കുറിച്ച്വിശദീകരിച്ചു. വയനാട് സോഷ്യൽസർവീസ് സൊസൈറ്റിയിലെഒത്തുചേരലിനുശേക്ഷം ടീം ബയോവിൻഅഗ്രോ റിസർച്ച് സന്ദർശിച്ചു.

36

Avaneeth

Avaneeth

Leave a Reply

Your email address will not be published. Required fields are marked *