ഇല്ലത്തുവയൽ മഹാത്മ ആർട്സ് & സ്പോർടസ് ക്ലബ്ബിന്റെ കെട്ടിട ഉദ്ഘാടനം നവംബർ 10 ന്

Trulli
മാനന്തവാടി: മാനന്തവാടി നഗരസഭയിലെ ഇല്ലത്തുവയൽ മഹാത്മ ആർട്സ് & സ്പോർടസ് ക്ലബ്ബിന്റെ കെട്ടിട ഉദ്ഘാടനം നവംബർ 10 ന് നടക്കുമെന്ന് ക്ലബ്ബ് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. മുൻ മന്ത്രി പി.കെ.ജയലക്ഷ്മിയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച 25 ലക്ഷം രൂപയും മുനിസിപ്പാലിറ്റിയുടെയും സഹകരണത്തോടെ നിർമ്മിച്ച പുതിയ കെട്ടിടത്തിന്റെയും ലൈബ്രറിയുടെയും ഫോറ ട്രൈബൽ എഡ്യൂക്കേഷൻ പ്രോഗ്രാമിന്റെയും ഉദ്ഘാടനം നവംബർ 10 ന് ഉച്ചകഴിഞ്ഞ് 2.30 തിന് നടക്കും. ഒ.ആർ കേളു എം.എൽ.എ.കെട്ടിട ഉദ്ഘാടനം നിർവഹിക്കും .സൗജന്യ ട്യുഷൻ സെന്ററിന്റെ ഉദ്ഘാടനം നഗരസഭ ചെയർമാൻ വി.ആർ പ്രവീജും ലൈബ്രറിയുടെ ഉദ്ഘാടനം മുൻമന്ത്രി പി.കെ ജയലക്ഷമിയും നിർവഹിക്കും.നഗരസഭ വൈസ് ചെയർപേഴ്സൺ ശോഭരാജൻ ഉപഹാര സമർപ്പണം നടത്തും, വാർത്തസമ്മേളനത്തിൽ കെ.വി ബാബു, ഷാജി കേദാരം, നോബിൾ എം.എഫ്, ജോർജ് കെ.ജെ,മേരി ദേവസ്യ തുടങ്ങിയവർ പങ്കെടുത്തു.

34

Avaneeth

Avaneeth

Leave a Reply

Your email address will not be published. Required fields are marked *