പരിശുദ്ധ പരുമല തിരുമേനിയുടെ ഓർമ്മപ്പെരുന്നാൾ 9 മുതൽ

Trulli

മാനന്തവാടി സെന്റ് തോമസ് ഓർത്തഡോക്സ് ദേവാലയത്തിലെ പരിശുദ്ധ പരുമല തിരുമേനിയുടെ ഓർമ്മപ്പെരുന്നാൾ 9, 10, 11 തീയ്യതികളിലായി നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.തിരുന്നാളിനോടനുബന്ധിച്ച് ചികിത്സാ സഹായ ധന വിതരണവും നടക്കുമെന്നും ഭാരവാഹികൾ പറഞ്ഞു. 9 ന് രാവിലെ 7.30 ന് പ്രഭാത നമസ്ക്കാരത്തിനും വിശുദ്ധ കുർബാനക്കും ശേഷം കൊടിയേറ്റം നടക്കും തുടർന്ന് നേർച്ചഭക്ഷണം, വൈകീട്ട് 6.30ന് സന്ധ്യാനമസ്കാരം 10 ന് രാവിലെ വിശുദ്ധ കുർബാന വചനപ്രഘോഷണം, വിവിധ ദേവാലയങ്ങളിൽ നിന്നും എത്തുന്ന പദയാത്രികരെ സ്വീകരിക്കൽ, സന്ധ്യാനമസ്ക്കാരത്തിന് ശേഷം 7 മണിക്ക് വർണ്ണാഭമായ നഗരപ്രദക്ഷിണവും ആകാശവിസ്മയവും നടക്കും. സമാപന ദിവസമായ 11 ന് വിശുദ്ധ മൂന്നിൻമേൽ കുർബ്ബാനക്ക് ഫാദർ ബാബു തോമസ് അരത്തമാമൂട്ടിൽ നേതൃത്വം നൽകും തുടർന്ന് 11.15ന് കനിവ് ചികിത്സാ സഹായവിതരണവും പ്രദക്ഷിണവും നേർച്ചഭക്ഷണത്തോടും കൂടി പെരുന്നാൾ സമാപിക്കും. വാർത്താ സമ്മേളനത്തിൽ വികാരി ഫാദർ ജോർജ് തോമസ് പാട്ടുപാളയിൽ, ട്രസ്റ്റി റോയി മൈലാത്തോട്ടത്തിൽ, സെക്രട്ടറി ജോസഫ് പുതിയ മറ്റത്തിൽ, പബ്ബിസിറ്റി കൺവീനർ സന്തോഷ് മൂശാപ്പിളളിൽ തുടങ്ങിയവർ പങ്കെടുത്തു.

32

Avaneeth

Avaneeth

Leave a Reply

Your email address will not be published. Required fields are marked *