ജില്ലാ സ്കൂൾ കായികമേളക്ക് നാളെ പനമരത്ത് ട്രാക്കുണരും

Trulli

പനമരം’ പതിനൊന്നാമത് വയനാട് ജില്ലാ സ്കൂൾ കായികമേളക്ക് നാളെ പനമരം ജിഎച്ച് എസ് എസ് സ്റ്റേഡിയത്തിൽ തുടക്കം കുറിക്കുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 6, 7, 8 തിയ്യതികളിലായി നടക്കുന്ന കായിക മേളയുടെ ഉദ്ഘാടനം നാളെ രാവിലെ 9.30ന്വയനാട് ജില്ലാ കലക്ടർ എ ആർ അജയകുമാർ നിർവ്വഹിക്കും. വിദ്യാഭ്യാസ ഉപ ഡയരക്ടർ ഇബ്റാഹിം തോണിക്കര പതാക ഉയർത്തും വൈത്തിരി മാനന്തവാടി സുൽത്താൻ ബത്തേരി എന്നീ ഉപജില്ലകളിൽ നിന്നായി 500 ൽപ്പരം വിദ്യാർത്ഥികൾ മറ്റുരക്കുന്ന മേളക്ക് പൂർണ്ണമായും ഗ്രീൻ പ്രോട്ടോക്കോൾ ആണ് ഉപയോഗിക്കുന്നത്. ഹൈസ്കൂൾ വിഭാഗത്തിൽ നിന്ന് 88 സ്കൂളും ഹയർ സെക്കണ്ടറിയിൽ നിന്ന് 61 സ്കൂളും വൊക്കേഷണൽ ഹയർ സെക്കണ്ടറി വിഭാഗത്തിൽ നിന്നും പത്ത് സ്കൂളുകളുമാണ് നേരിട്ടു മാറ്റുരക്കുന്നത് കോട്ടയത്തേ മൽസരത്തിനിടെ വിദ്യാർത്ഥി ദാരുണമായി മരണപ്പെട്ട സംഭവം മുൻനിർത്തി കർശന സുരക്ഷാ മാനദണ്ഡമാണ് നടപ്പിലാക്കുകയെന്ന് സംഘാടകർ പറഞ്ഞു. അപകട സാധ്യതയുള്ള മത്സര പോയിന്റിലെക്ക് മത്സരാർത്ഥികളും ഒഫീഷ്യൽ അധ്യാപകരെയും മാത്രമാണ് പ്രവേശിപ്പിക്കുക. ഇവിടങ്ങളിൽ വളണ്ടിര്യമാരായി വിദ്യാർത്ഥികളെ അനുവദിക്കില്ല. മേളയുടെ ലോഗോ ജില്ലാ പഞ്ചായത്ത് വികസന കാര്യ ചെയർപേഴ്സൺ മിനി പ്രകാശനം ചെയ്തു മേളയിലെ മൽസരങ്ങളും ഫലങ്ങളും ഇന്റർനെറ്റിൽ തൽസമയം ലഭ്യമാക്കുന്നതിന് വേണ്ടി പനമരം ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥികൾ രൂപകൽപ്പന ചെയ്ത വെബ് സൈറ്റായ www.wayanaddistrictschoolsports.org പ്രവർത്തനമാരംഭിച്ചു പനമരം ഗവ:ഹയർ സെക്കണ്ടറി സ്കൂളിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ ഡി ഡി ഇ ഇബ്രാഹിം തോന്നിക്കര, ജില്ലാ പഞ്ചായത്തംഗങ്ങളായ പി കെ അസ്മത്ത് കെ മിനി പ്രിൻസിപ്പാൾ എം ആർ രാമചന്ദ്രൻ ഹെഡ്മാസ്റ്റർ വി മോഹനൻ ആർ ഡി എസ് സെക്രട്ടറി സുരേഷ് ബാബു, അജേഷ് എന്നിവർ പങ്കെടുത്തു

28

Avaneeth

Avaneeth

Leave a Reply

Your email address will not be published. Required fields are marked *