യുപി വിഭാഗത്തിൽ പോരൂർ സർവ്വോദയം സ്കൂളിന് അഭിമാന നേട്ടം

Trulli

മാനന്തവാടി : മാനന്തവാടി ഉപജില്ലാ കലോത്സവത്തിൽ അരങ്ങിൽ ആടിത്തിമിർത്ത് വിദ്യാർത്ഥികൾ.ഒടുവിൽ ഓവറോൾ കിരീടം സർവോദയം യു പി സ്കൂളിന് സ്വന്തം. സ്കൂളിൻറെ ചരിത്രത്തിൽ ആദ്യമായാണ് ഇത്തരമൊരു വിജയം നേടുന്നത്. അതിൻറെ ആഹ്ലാദത്തിലാണ് സ്കൂളിലെ അധ്യാപകരും വിദ്യാർത്ഥികളും. ഒരു മാസത്തെ പ്രയത്നത്തിന്റെ സമ്മാനമാണ് വിദ്യാർത്ഥികൾ നേടിത്തന്ന ഓവറോൾ കിരീടം എന്ന് പ്രിൻസിപ്പൽ സിസ്റ്റർ സി സർഗ പറഞ്ഞു. വിദ്യാർഥികൾക്കൊപ്പം സ്കൂളിലെ മറ്റ് അധ്യാപകരും, പി ടി എ അംഗങ്ങളും സജീവമായി ഉണ്ടായിരുന്നു. 74 പോയിൻറ് നേടിയാണ് സർവോദയം സ്കൂൾ ഒന്നാമതെത്തിയത്.സി. ക്രിസ്റ്റ,നീനു,സീനത്ത്,ഗ്രീഷ്മ,സൂസൻ,സി. മൃദുല എന്നീ അധ്യാപകരുടെ നേതൃത്വത്തിലാണ് കലാപ്രതിഭകൾക്ക് പരിശീലനം നൽകിയത്. കലാരംഗത്ത് പ്രവർത്തിക്കുന്ന ഗുരുവിൻറെ ശിക്ഷണത്തിൽ അല്ലാതെ പഠിച്ച് വിജയം നേടിയെന്ന സവിശേഷതയാണ് ഇവരെ വ്യത്യസ്തരാക്കുന്നത്. അതുകൊണ്ടുതന്നെ ഈ വിജയത്തിന് മധുരം ഇരട്ടിയാകുന്നു.  റിപ്പോർട്ട് :ആര്യ ഉണ്ണി

181

Avaneeth

Avaneeth

Leave a Reply

Your email address will not be published. Required fields are marked *