മാനന്തവാടി ഉപജില്ലാ കലോൽസവം സമാപിച്ചു

Trulli

റിപ്പോർട്ട്: ആര്യ ഉണ്ണി  ദ്വാരക സേക്രട്ട് ഹാർട്ട് ഹയർ സെകണ്ടറി സ്കൂൾ അങ്കണത്തിൽ കഴിഞ്ഞ മൂന്നു ദിവസമായി നടന്ന മാനന്തവാടി ഉപജില്ലാ കലോത്സവത്തിന് തിരശീല വീണു. വിവിധ സ്കൂളുകളിൽ നിന്നായി അരങ്ങ് കീഴടക്കി ആയിരക്കണക്കിന് വിദ്യാർത്ഥികൾ തങ്ങളുടെ സ്കൂളിനായി മത്സരിച്ചു. എൽ പി വിഭാഗം മത്സരത്തിൽ മാനന്തവാടി ലിറ്റിൽ ഫ്ലവർ സ്കൂൾ ഒന്നാം സ്ഥാനം നേടി. യൂ പി വിഭാഗത്തിൽ പോരൂർ സർവ്വോദയം സ്കൂൾ ഒന്നാമതെത്തി. ഹൈസ്കൂൾ വിഭാഗം മത്സരത്തിൽ മാനന്തവാടി എംജിഎം സ്കൂൾ കിരീടം സ്വന്തമാക്കി.ഹയര്‍സെക്കണ്ടറി വിഭാഗത്തിൽ ദ്വാരക എസ്എച്ച്എച്ച്എസ്എസും നിലയുറപ്പിച്ചു. സമാപന സമ്മേളനം വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.ബി നസീമ ഉദ്ഘാടനം ചെയ്തു. മാനന്തവാടി മുനിസിപ്പാലിറ്റി ചെയർപേഴ്സൺ വി.ആർ പ്രവീജ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ ഉഷാകുമാരി സമ്മാനദാനം നിർവഹിച്ചു. റവ.ഫാ ജോൺ പി ജോർജ്ജ് പൊൻപാറക്കൽ, നജുദ്ദീൻ മുടമ്പത്ത്, ആമിന അവറാൻ , കെകെ അംബുജാക്ഷി , സജി ജോൺ എന്നിവർ സംബന്ധിച്ചു.

മാനന്തവാടി ഉപജില്ലാ കലോത്സവത്തില്‍ വിവിധ വിഭാഗങ്ങളില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കിയ വിദ്യാലയങ്ങളും പോയിന്റും.

എല്‍ പി ജനറല്‍

1-മാനന്തവാടി ലിറ്റില്‍ ഫ്ലവർ എല്‍പിഎസ്-53
2-പനമരം ക്രസന്റ് എല്‍ പി എസ്-51
3-കല്ലോടി സെന്റ് ജോസഫ്‌സ് എല്‍പിസ്-46

യുപി ജനറല്‍

1-പോരൂര്‍ സര്‍വ്വോദയ യുപിഎസ്-74
2-മാനന്തവാടി എല്‍എഫ യുപിഎസ്-71
3-പയ്യമ്പള്ളി എസ് സി എച്ച്എസ്എസ്.-69

ഹൈസ്‌കൂള്‍ ജനറല്‍

1-മാനന്തവാടി എംജിഎം എച്ച്എസ്എസ്-205
2-മാനന്തവാടി ജിവിഎച്ച്എസ്എസ്-202
3-ദ്വാരക എസ്എച്ച്എച്ച്എസ്എസ്-148

ഹയര്‍സെക്കണ്ടറി വിഭാഗം.

1-ദ്വാരക എസ്എച്ച്എച്ച്എസ്എസ്-216
1-മാനന്തവാടി ജിവിഎച്ച്എസ്എസ്-204
3-പനമരം ജിഎച്ച്എസ്എസ്-175

അറബിക് കലോത്സവം എല്‍പി വിഭാഗം

1-തേറ്റമല ജിഎച്ച്എസ്-45
2-തരുവണ ജിയുപിഎസ്-43
3-വെള്ളമുണ്ട ജിയുപിഎസ്-43
4-കല്ലോടി സെന്റ് ജോസഫ്‌സ് യുപിഎസ്-43
5-പനമരംക്രസന്റ് എല്‍പിഎസ്-43
6-തലപ്പുഴ ജിയുപിഎസ്-43

യുപിവിഭാഗം

1-വെള്ളമുണ്ട ജിയുപിഎസ്-61
2-തരുവണ ജിയുപിഎസ്-60
3-പനമരം ക്രസന്റ് എച്ച്എസ്-57

ഹൈസ്‌കൂള്‍ വിഭാഗം

1-പനമരം ക്രസന്റ് എച്ച്എസ്-93
2-തലപ്പുഴ ജിഎച്ച്എസ്-72
3-തരുവണ ജിഎച്ച്എസ്എസ്-57

സംസ്‌കൃതോത്സവം യുപി

1-കുഞ്ഞോം എയുപിഎസ്-81
2-പയ്യമ്പള്ളി എസ് സി എച്ച്എസ്-79
3-കല്ലോടി സെന്റ് ജസഫ്‌സ് എച്ച്എസ്-69

ഹൈസ്‌കൂള്‍ വിഭാഗം

1-കണിയാരം ഫാ.ജികെഎം എച്ച്എസ്-85
2-തൊണ്ടര്‍നാട് എംടിഡിഎംഎച്ച്എസ്എസ്-63
3-വെള്ളമുണ്ട ജിഎംഎച്ച്എസ്എസ്-52

85

Avaneeth

Avaneeth

Leave a Reply

Your email address will not be published. Required fields are marked *