വിദ്യാഭ്യാസതുല്യതാ സംരക്ഷണ ജാഥയ്ക്ക് ദ്വാരകയിൽ സ്വീകരണം നൽകി

Trulli

ദ്വാരക :ഇന്ത്യൻ ഭരണഘടന പൗരൻമാർക്ക് നൽകുന്ന സമത്വം ഓപ്പൺ സർവ്വകലാശാല രൂപീകൃതമാവുന്നതോടെ പാരലൽ കോളേജ് വിദ്യാർത്ഥികൾക്ക് നിഷേധിക്കരുതെന്ന് വിദ്യാഭ്യാസ സംരക്ഷണ ജാഥക്ക് ദ്വാരക ഗുരുകുലം കേളേജിൽ നൽകിയ സ്വീകരണം ഉദ്ഘാടനം ചെയ്ത് ജ്യോതിർഗമയ കോ-ഓർഡിനേറ്റർ കെ.എം ഷിനോജ് അഭിപ്രായപ്പെട്ടു. കോളേജ് പ്രിൽസിപ്പൽ ശ്രീ.ഷാജൻ ജോസ് അധ്യക്ഷത വഹിച്ച യോഗത്തിൽ ജാഥ ഉയർത്തുന്ന പ്രശ്നങ്ങളെ കുറിച്ച് സംസ്ഥാന രക്ഷാധികാരി ശീ രാജേഷ് മേനോൻ അന്തരിപ്പിച്ചു.ജാഥാ ക്യാപ്റ്റനെ സ്റ്റാഫ് സെക്രട്ടറി അനിൽകുമാർ ഒ.വി പൊന്നാട ചാർത്തി ആദരിച്ചു.യോഗത്തിൽ സംസ്ഥാന സെക്രട്ടറി രാജീവൻ .ഏ.ജി, രക്ഷാധികാരി രാജൻ തോമസ്, ജില്ലാ പ്രസിഡണ്ട് റഷീദ് എം.കെസെക്രട്ടറി ഷമീർ കോളേജ് വൈസ് പ്രിൻസിപ്പൽ ഫാ. ഷിൻസൺ മത്തായി അസോസിയേഷൻ ഭാരവാഹികളായ അഖിൽ ബിന്ത, വിഷ്ണു ടി. സി തുടങ്ങിയവർ സംസാരിച്ചു.

42

Avaneeth

Avaneeth

Leave a Reply

Your email address will not be published. Required fields are marked *