മാനന്തവാടി ഉപജില്ലാ ശാസ്ത്ര – സാമൂഹ്യ ശാസ്ത്ര-ഗണിത ശാസ്ത്ര – ഐ ടി -പ്രവൃത്തി പരിചയ മേള 16 മുതൽ തലപ്പുഴയിൽ

news

2019-20 വർഷത്തെ മാനന്തവാടി ഉപജില്ലാ ശാസ്ത്ര – സാമൂഹ്യ ശാസ്ത്ര-ഗണിത ശാസ്ത്ര – ഐ ടി -പ്രവൃത്തി പരിചയ മേള ഒക്ടോബർ 16,17 തിയതികളിൽ തലപ്പുഴ ഗവ: ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ച് നടത്തുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. മേള മാനന്തവാടി എം എൽ എ ഒ . ആർ കേളു ഉദ്‌ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പ്രഭാകരൻ മാസ്റ്റർ അധ്യക്ഷനായിരിക്കും. തവിഞ്ഞാൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അനീഷ സുരേന്ദ്രൻ ,മേള ജനറൽ കൺവീനർ സലിം സി പി, ഹൈസ്കൂൾ പ്രധാനാധ്യാപകൻ , സ്റ്റാനി പി എ , മാനന്തവാടി എ ഇ ഓ ഉഷാദേവി എം കെ, സ്കൂൾ പി ടി എ പ്രസിഡണ്ട് സി പ്രസാദ് എന്നിവർ നേതൃത്വം നൽകും 16 ന് സയൻസ് മേള, സോഷ്യൽ സയൻസ് മേള എന്നിവയും ഐ ടി മേളയിലെ ചില മത്സരങ്ങളും നടക്കും. 17 -ന് പ്രവൃത്തി പരിചയ മേള, ഗണിത മേള ഐ ടി മേളയിലെ ബാക്കി മത്സരങ്ങളും നടക്കും. വിവിധ മേളകളിലെ 239 ഇനങ്ങളിലായി 1800 ഓളം വിദ്യാർഥികൾ മത്സരിക്കും.എൽ.പി, യു.പി, ഹൈസ്ക്കൂൾ, ഹയർ സെക്കണ്ടറി / വി.എച്ച്.എസ്.ഇ എന്നീ നാല് വിഭാഗങ്ങൾക്കും പ്രത്യേകം മത്സരങ്ങൾ ഉണ്ടായിരിക്കും. പൂർണ്ണമായും ഹരിത പ്രോട്ടോകോൾ അനുസരിച്ചായിരിക്കും മേളയുടെ നടത്തിപ്പെന്ന് സംഘാടകർ അറിയിച്ചു. വാർത്താ സമ്മേളനത്തിൽ തവിഞ്ഞാൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അനീഷ സുരേന്ദ്രൻ , എ .ഇ .ഒ . ഉഷ ദേവി എം കെ , പി ടി എ പ്രസിഡണ്ട് സി പ്രസാദ്, വി കെ മുഹമ്മദാലി ,അധ്യാപകരായ റെജി പി കെ , അബ്ദുൽ റഷീദ് കെ, ജോബിഷ് ജോൺ, ബാബു ടി ആർ എന്നിവർ പങ്കെടുത്തു.

21

Avaneeth

Avaneeth

Leave a Reply

Your email address will not be published. Required fields are marked *