50 രൂപക്ക് ചിക്കൻ വിഭവങ്ങൾ.. 40 രൂപക്ക് വയറു നിറയെ ചിക്കൻ ബിരിയാണി

മാനന്തവാടി: തരുവണയിലും പരിസരങ്ങളിലും കുറഞ്ഞ വിലയില്‍ ചിക്കന്‍ വില്‍പ്പന നടത്തി വന്നിരുന്ന തവക്കല്‍ ആന്റ് ബിസ്മി ഗ്രൂപ്പ് നാലാംമൈലില്‍ ചിക്കന്‍വിഭവങ്ങള്‍ കുറഞ്ഞ വിലക്ക് ലഭ്യമാക്കുന്ന ഹോട്ടല്‍ തുടങ്ങുന്നതായി സംരംഭകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. അല്‍ഫാം,ചിക്കന്‍ ചില്ലി തുടങ്ങി എല്ലാ ചിക്കന്‍ വിഭവങ്ങളും 50 രൂപയില്‍ വില്‍പ്പന നടത്തുമെന്നും 8,9,10തിയ്യതികളില്‍ നാല്‍പ്പത് രൂപക്ക് വയറ് നിറയെ ചിക്കന്‍ ബിരിയാണി നല്‍കുമെന്നും സംരംഭകര്‍ പറഞ്ഞു.ചായ എണ്ണക്കടികള്‍ എന്നിവക്ക് ഏഴുരൂപയും ഊണിന് മുപ്പത് രൂപയും മാത്രമെ ഈടാക്കുകയുള്ളു.ജില്ലയിലെത്തുന്ന വിനോദസഞ്ചാരികള്‍ക്ക് കുറഞ്ഞ നിരക്കില്‍ ഭക്ഷണം നല്‍കാന്‍ പ്രത്യേക പാക്കേജനുവദിക്കുമെന്നും പി കെ ബദറു,കെ മൊയ്തൂട്ടി എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

110

Avaneeth

Avaneeth

Leave a Reply

Your email address will not be published. Required fields are marked *