ബധിരരുടെ അവകാശങ്ങൾക്ക് മുമ്പിൽ സർക്കാർ ബധിരത നടിക്കുന്നു

മാനന്തവാടി : അവകാശങ്ങൾ സംരക്ഷിച്ച് നടപ്പീലിക്കേണ്ട അധികൃതർ നിയമങ്ങളും ഉത്തരവുകളും നടപ്പിലാക്കാതെ ബധിരത നടിക്കുകയാണെന്നും ‘ 2017-ൽ കേന്ദ്ര സർക്കാർ പാസാക്കിയ ദേശീയ ഭിന്ന ശേഷി നിയമം അടക്കമുള്ള അവകാശങ്ങൾ ഉടനടി നടപ്പിലാക്കണമെന്നും ‘വയനാട് ജില്ലാ ബധിര അസോസിയേഷന്റെ 18 -മത്തെ വാർഷിക സമ്മേളനം ആവശ്യപ്പെട്ടു. മാനന്തവാടി മുനിസിപ്പൽ വൈസ് ചെയർപേഴ്സൺ ശോഭാ രാജൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് കെ. പ്രകാശൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ക്ഷേമ കാര്യ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർപേഴ്സൺ ശാരദാ സജീവൻ മുഖ്യപ്രഭാഷണവും എ.കെ.എ.ഡി സംസ്ഥാന ജനറൽ സെക്രട്ടറി വി. എ. യൂസഫ് റിപ്പോർട്ടും അവതരിപ്പിച്ചു’ , വിവിധ സെഷനുകളിലായി കെ.സി ദീപക്, സുലു എ നൗഷാദ് എന്നീവർ വിവിധ ക്ലാസ്സുകൾ നയിച്ചു .. ഡി.ഡബ്ള്യു.എഫ്.കെ ജനറൽ സെക്രട്ടറി അമീന ഖാൻ , വൈസ് പ്രസിഡണ്ട് കെ. പി. ആസിഫ് , സോണി’ എസ്, ലാസിനി ജോണി സി, തുടങ്ങിയവർ സംസാരിച്ചു. വയനാട് ഡിസ്ടിറ്റ് അസോസിയേഷൻ ഓഫ് ഡഫ് ജനറൽ സെക്രട്ടറി കെ. സുഹൈൽ സ്വാഗതം പറഞ്ഞ ചടങ്ങിന് ട്രഷറർ സബീൻ ലൂക്കോസ് നന്ദി പ്രകാശിപ്പിച്ചു.

23

Avaneeth

Avaneeth

Leave a Reply

Your email address will not be published. Required fields are marked *