ജില്ലാ ആശുപത്രിയില്‍ ഗൈനക്കോളജി താക്കോല്‍ദ്വാര ശസ്ത്രക്രിയ വിഭാഗം പ്രവര്‍ത്തനം തുടങ്ങി

മാനന്തവാടി: അഭിമാനമുയര്‍ത്തി ജില്ലാ ആശുപത്രിയില്‍ ഗൈനക്കോളജി താക്കോല്‍ദ്വാര ശസ്ത്രക്രിയ വിഭാഗം പ്രവര്‍ത്തനം തുടങ്ങി. ഉദ്ഘാടനത്തിന്റെ ഭാഗമായി ലൈവ് സര്‍ജറി വര്‍ക്ക്‌ഷോപ്പും സംഘടിപ്പിച്ചു. തിരഞ്ഞെടുക്കപ്പെട്ട 15 സ്ത്രീകള്‍ക്കാണ് താക്കോല്‍ദ്വാര ശസ്ത്രക്രിയ സൗജന്യമായി നല്‍കിയത്. ആശുപത്രിയിലെ ഓപ്പറേഷന്‍ തിയേറ്ററില്‍ നടക്കുന്ന ശസ്ത്രക്രിയ ചൂട്ടക്കടവിലെ റിവര്‍ഡേല്‍ ഓഡിറ്റോറിയത്തില്‍ സംപ്രേഷണം ചെയ്യുകയും ചെയ്തു. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി ഗൈനക്കോളജിസ്റ്റുകള്‍ സര്‍ജറി കാണാനും അതുസബന്ധിച്ച പഠനത്തിനുമായി ശില്പശാലയില്‍ എത്തുകയും ചെയ്തു. ഡോ. പി.ജി. പോള്‍, ഹഫീസ് റഹ്മാന്‍ തുടങ്ങിയ വിദഗ്ധരായ ഡോക്ടര്‍മാരുടെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ. ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ഒ.ആര്‍. കേളു എം.എല്‍.എ. ആശുപത്രിയിലെ ഗൈനക്കോളജി താക്കോല്‍ദ്വാര ശസ്ത്രക്രിയ വിഭാഗം ഉദ്ഘാടനം ചെയ്തു. ഡോ. വി. ജിതേഷ് അധ്യക്ഷത വഹിച്ചു. ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കിയ ഡോക്ടര്‍മാരെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി. നസീമ ഉപഹാരം നല്‍കി ആദരിച്ചു. സബ്കളക്ടര്‍ എന്‍.എസ്.കെ. ഉമേഷ് മുഖ്യാതിഥിയായി. മാനന്തവാടി നഗരസഭാധ്യക്ഷന്‍ വി.ആര്‍. പ്രവീജ്, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ എ. ദേവകി, ഡി.എം.ഒ. ഡോ. ആര്‍. രേണുക തുടങ്ങിയവര്‍ സംസാരിച്ചു.

10

Avaneeth

Avaneeth

Leave a Reply

Your email address will not be published. Required fields are marked *