നമ്മുടെ വരകൾ – ചിത്രപ്രദർശനം ശ്രദ്ധേയമായി

Trulli

മാനന്തവാടി പഴശ്ശി സ്മാരക ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിൽ ബാലവേദി കുട്ടികൾക്കു വേണ്ടി നടത്തപ്പെട്ട മൂന്നാമത് ചിത്രരചനാ ശിൽപ്പശാലയിൽ രൂപപ്പെട്ട ചിത്രങ്ങളുടെ പ്രദർശനം – നമ്മുടെ വരകൾ – ശ്രദ്ധേയമായി. മാനന്തവാടിയിലെ വിവിധ വിദ്യാലയങ്ങളിൽ ദീർഘകാലം ചിത്രകലാ അദ്ധ്യാപികയായി സേവനമനുഷ്ടിച്ച് ഇരുപത് വർഷം മുൻപ് സർവ്വീസിൽ നിന്ന് വിരമിച്ച കെ.എ. അംബുജാക്ഷി ടീച്ചർ പ്രദർശനം ഉദ്ഘാടനം ചെയ്തു. നിരവധി വിദ്യാർഥികളെ സ്നേഹാർദ്രമായ ശിക്ഷണത്തിലൂടെ ചിത്രകലയിലേക്ക് ആകർഷിച്ച ടീച്ചറെ തദവസരത്തിൽ ആദരിച്ചു. ടീച്ചറുടെ ആദ്യ കാല ശിഷ്യനും പ്രമുഖ ഫോട്ടോഗ്രാഫറുമായ അജയ് ബേബി, ടീച്ചറെ പൊന്നാടയണിയിച്ചു.എ.അജയകുമാർ മെമന്റോസമ്മാനിച്ചു – ഗ്രന്ഥാലയം വൈസ് പ്രസിഡണ്ട് എം ഗംഗാധരൻ അദ്ധ്യക്ഷത വഹിച്ചു. അരുൺ: ഇ.വി, വി.കെ.പ്രസാദ്, എം.കെ.രവി, കെ.എം.ആയിഷ തുടങ്ങിയവർ സംസാരിച്ചു.

43

Avaneeth

Avaneeth

Leave a Reply

Your email address will not be published. Required fields are marked *