ഉണങ്ങിയ മരം വീണ് കാർ തകർന്നു: യാത്രക്കാർ രക്ഷപ്പെട്ടു

Trulli

മാനന്തവാടി: മാനന്തവാടി പായോട് റോഡരികിൽ നിർത്തിയിട്ടിരുന്ന കാറിനു മുകളിൽ മരം ഒടിഞ് വീണ് വാഹനം തകർന്നു.. സമീപത്തെ അന്ന ഹോട്ടലിൽ ഭക്ഷണം കഴിക്കാനായെത്തിയ കുറ്റ്യാടി സ്വദേശികളുടെ എത്തിയോസ് ലിവ കാറാണ് തകർന്നത്. ഇവർ ഹോട്ടലിൽ ആയിരുന്നതിനാൽ അപകടം ഒഴിവായി. അപകട ഭീഷണി ഉയർത്തി നിന്നിരുന്ന മരം മുറിച്ചു മാറ്റണമെന്ന് പല തവണ പരാതിപ്പെട്ടിരുന്നെങ്കിലും ബന്ധപ്പെട്ട അധികൃതർ അവഗണിച്ചതായി നാട്ടുകാർ പറഞ്ഞു. ഇതാണ് അപകടത്തിനിടയാക്കിയതെന്നും നാട്ടുകാർ പറഞ്ഞു.

47

Avaneeth

Avaneeth

Leave a Reply

Your email address will not be published. Required fields are marked *