വയോധികയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

വെള്ളമുണ്ട വാരാമ്പറ്റയ്ക്ക് സമീപം ആലക്കണ്ടിയിലെ അമ്മാളു (70) ആണ് മരിച്ചത്. വീടിന്റെ പരിസരത്തെ കിണറ്റിൽ നിന്നും ഇന്ന് രാത്രിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. അമ്മാളുവിനെ കാണാത്തതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് കിണറ്റിൽ മൃതദേഹം കണ്ടെത്തിയത്. വെള്ളമുണ്ട പോലീസ് ഇൻസ്പെക്ടർ സന്തോഷിന്റെ നേതൃത്വത്തിൽ പോലീസും, അഗ്നി ശമന സേനയും സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്ത് ജില്ലാശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

96

Avaneeth

Avaneeth

Leave a Reply

Your email address will not be published. Required fields are marked *