സ്പന്ദനത്തിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങൾ മാതൃകാപരം; സബ് കലക്ടർ: പുതിയ ഓഫീസ് തുറന്നു

മാനന്തവാടി ∙ കഴിഞ്ഞ 14 വർഷമായി മാാനന്തവാടി കേന്ദ്രീകരിച്ച് ജീവകാരുണ്യ രംഗത്ത് പ്രവർത്തിക്കുന്ന സ്പന്ദനം മാനന്തവാടിയുടെ സേവനങ്ങൾ മാതൃകാപരമാണെന്ന് സബ് കലക്ടർ എൻ.എസ്.കെ. ഉമേഷ് പറഞ്ഞു. മാനന്തവാടി തലശ്ശേരി റോഡിൽ സ്പന്ദനം മാനന്തവാടിയുടെ പുതിയ ഒാഫിസ് ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ സബ് കലകടർക്കുള്ള സ്പന്ദനത്തിന്റെ ഉപഹാരം മാനന്തവാടി നഗരസഭാ അധ്യക്ഷൻ വി.ആർ. പ്രവീജ് സമ്മാനിച്ചു. ആതുരസേവന രംഗത്ത് മാതൃകയായ സിസ്റ്റർ സെലിനെ സബ് കലക്ടർ ആദരിച്ചു. ദുരിതാശ്വാസ സഹായ വിതരണം സ്പന്ദനം രക്ഷാധികാരികളായ ഡോ. ഗോകുൽദേവ്, എം.ജെ. വർക്കി, നഗരസഭാ കൗൺസിലർ ഷീജ ഫ്രാൻസിസ്, ഖമാൻഡർ മഹിമ മെറിൻ എന്നിവർ നിർവഹിച്ചു. സ്പന്ദനം പ്രസിഡന്റ് ബാബു ഫിലിപ്പ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി കൈപ്പാണി ഇബ്രാഹിം, ജോണി അറയ്ക്കൽ, എം.സി. ഷെപ്പേർഡ്, പി.ജെ. ജോൺ എന്നിവർ പ്രസംഗിച്ചു. റിഷി എഫ്ഐബിസി ഉടമ വടക്കേടത്ത് ജോസഫ് ഫ്രാൻസിസ് മുഖ്യ രക്ഷാധികാരിയായ സ്പന്ദനം മാനന്തവാടി നിർധന രോഗികൾക്ക് മരുന്ന് വിതരണം, ഫുഡ് കിറ്റ് വിതരണം, വിദ്യാഭ്യാസ സഹായം ഭവന നിർമാണം തുടങ്ങിയ നിരവധി ജീവകാരുണ്യ പദ്ധതികൾ നടപ്പിലാക്കി വരുന്നുണ്ട്.

21

Avaneeth

Avaneeth

Leave a Reply

Your email address will not be published. Required fields are marked *