ഓണത്തിരക്ക് നിയന്ത്രിക്കാൻ പോലീസിനൊപ്പം എൻ സി സി കേഡറ്റുകളും

Trulli

മാനന്തവാടി: നഗരത്തിലെ ഓണത്തിരക്ക് നിയന്ത്രിക്കാനും ഗതാഗത ബോധവൽക്കരണത്തിനുമായി പോലീസിനൊപ്പം കൈകോർത്ത് എൻ സി സി കേഡറ്റുകളും. നഗരസഭയുടെ അഭ്യർത്ഥനയുടെ അടിസ്ഥാനത്തിലാണ് എ എസ് പി വൈ ഭവ് സക്സേനയുടെ നിർദ്ദേശത്തെ തുടർന്ന് നഗരത്തിലെ ഓണത്തിരക്കിനോടനുബന്ധിച്ചുള്ള ഗതാഗത നിയന്ത്രണത്തിനും, പോക്കറ്റടി, പിടിച്ച് പറി എന്നിവ നിരീക്ഷിക്കാനുമായി എൻ സി സി കേഡറ്റുകളുടെ സേവനം കൂടി ലഭ്യമാക്കിയിരിക്കുന്നത്.മാനന്തവാടി മേരി മാതാ കോളേജിലെ 9 പെൺകുട്ടികൾ ഉൾപ്പെടെ 20 കേഡറ്റുകൾ 4 ദിവസം കർമ്മ നിരതരായി നഗരത്തിലുണ്ടാകും. സീബ്ര ലൈനുകളിലൂടെ ആളുകളെ കടത്തി വിടാനുമെല്ലാം ജംഗ്ഷനുകളിലെല്ലാം ട്രാഫിക് പോലീസിനൊപ്പം കേഡറ്റുകൾ വളരെ ഊർജ്ജിതമായാണ് പ്രവർത്തിക്കുന്നത്. ഗതാഗത നിയമം കർശനമാക്കിയതൊടെ ഗതാഗത നിയമങ്ങളെ കുറിച്ചുള്ള ബോധവൽക്കരണവും പ്രത്യേകിച്ച് യുവ തലമുറക്ക് പോലീസിനൊപ്പം ചേർന്ന് ഇവർ നൽകുന്നുണ്ട്. സാധാരണയായി എസ് പി സി എ അംഗങ്ങളെയാണ് ഇത്തരം പ്രവർത്തനങ്ങൾക്ക് നിയോഗിക്കാറുള്ളതെങ്കിലും ഓണത്തിരക്ക് കണക്കിലെടുത്താണ് ഇത്തരം മേഖലകളിൽ കൂടുതൽ പരിശീലനം ലഭിച്ച സേന എന്ന നിലയിൽ കോളേജിലെ എൻ സി സി കേഡറ്റുകളെ സേവനത്തിനായി നിയോഗിച്ചിരിക്കുന്നത്.മാനന്തവാടി സി ഐ പി കെ മണി ,എസ് ഐ സി എം അനിൽ, ട്രാഫിക് എസ് ഐ എ ജെ ജോസ്, എൻ സി സി ഓഫീസർ ഡോ. രാജീവ് തോമസ് എന്നിവരുടെ മേൽനോട്ടത്തിലാണ് കേഡറ്റുകളുടെ പ്രവർത്തനം.

62

Avaneeth

Avaneeth

Leave a Reply

Your email address will not be published. Required fields are marked *