വാളാട് റസ്ക്യു ടീമിനെ വൈസ് മെൻ ക്ലബ്ബ് ആദരിച്ചു

Trulli

വാളാട്: ദുരിതാശ്വാസ –രക്ഷാപ്രവർത്തനങ്ങൾ നടത്തിവരുന്ന വാളാട് റസ്ക്യു ടീമിനെ വൈസ് മെൻ ഇൻറർനാഷണൽ ക്ലബ്ബ് കിഴക്കമ്പലം ടൗൺ ടീം ആദരിച്ചു.മികച്ച സേവനം ചെയ്യുന്ന വിവിധ മേഖലകളിലുള്ളവരെയും ഇതോടൊപ്പം ആദരിച്ചു.ദുരിതബാധിതരായ നൂറിലേറെ പേർക്ക് ഓണക്കിറ്റുകളും ചടങ്ങിൽ വിതരണം ചെയ്തു.രക്ഷാപ്രവർത്തനത്തിന് ബോട്ട് വാങ്ങുന്നതിന്റെ ആവശ്യത്തിലേക്ക് 10,000 രൂപ വൈസ് മെൻ ഇന്റർനാഷണൽ ക്ലബ്ബ് സെക്രട്ടറി സിബി പീറ്റർ റസ്ക്യുടീമിന് കൈമാറി.സൽമ മോയിൻ പരിപാടി ഉദ്ഘാടനം ചെയ്തു.ബിന്ദു വിജയകുമാർ അധ്യക്ഷത വഹിച്ചു. എൻ.ജെ.ഷജിത്ത്,ഡോ.അനീഷ് പരമേശ്വരൻ,ആർ.സുജിത്ത്,കെ.സി.ഫൈസൽ,മുഹമ്മദാലി വള്ളിയിൽ, കെ.മുനീർ എന്നിവർ സംസാരിച്ചു.

72

Avaneeth

Avaneeth

Leave a Reply

Your email address will not be published. Required fields are marked *