പയ്യമ്പള്ളിയിലെ ദേശ സാൽകൃത ബേങ്ക് മാറ്റാനുള്ള നീക്കത്തിനെതിരെ നാട്ടുകാരുടെ പ്രതിഷേധം

Trulli
മാനന്തവാടി: കഴിഞ്ഞ 35 വർഷമായി പയ്യമ്പള്ളിയിൽ പ്രവർത്തിക്കുന്ന കനറാ ബേങ്ക് ശാഖ മറ്റൊരു സ്ഥലത്തേക്ക് മാറ്റാനുള്ള നീക്കത്തിനെതിരെ നാട്ടുകാർ പ്രതിഷേധവുമായി രംഗത്ത്. കാർഷിക മേഖലയായ പ്രദേശത്ത് മുൻ സിപ്പാലിറ്റിയിലെ 8 വാർഡുകൾ പ്രവർത്തന പരിധിയുള്ള ബേങ്കണ് കിലോമീറ്ററുകൾ മാറി തിരുനെല്ലിയിലേക്ക് പറിച്ച് നടാനുള്ള നീക്കം നടത്തുന്നതെന്നും എന്ത് വില കൊടുത്തും ഇത് തടയുമെന്നും നാട്ടുകാർ രൂപീകരിച്ച ആക്ഷൻ കമ്മറ്റി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
പ്രദേശത്തെ കർഷകർ., കുടുംബശ്രീ യൂണിറ്റ്, വിദ്യാർത്ഥികൾ തുടങ്ങി ബേങ്കമായി ബന്ധപ്പെട്ട് ഇടപാടുകൾക്കുള്ള ഏക ആശ്രയം ഈ ബേങ്ക് മാത്രമാണ്. ബേങ്ക് മാറ്റുന്നതിനെതിരെയുള്ള പ്രക്ഷോഭത്തിന്റെ ആദ്യ ഘട്ടമായി ശനിയാഴ്ച രാവിലെ മുതൽ ബേങ്കിന് മുന്നിൽ ധർണ്ണാ സമരം നടത്തുമെന്നും ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.ലില്ലി കുര്യൻ, ഇ.ജെ.ബാബു, ബേബി ഇളയിടം കുര്യാക്കോസ്, സുരേന്ദ്രൻ പി.കെ.. എൽ.കെ കുര്യൻ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

63

Avaneeth

Avaneeth

Leave a Reply

Your email address will not be published. Required fields are marked *