വീട്ടമ്മയെ മരിച്ച നിലയിൽ കണ്ടെത്തി.: മൃതദേഹത്തിന് നാല് ദിവസത്തെ പഴക്കം

Trulli

മാനന്തവാടി:കാട്ടിക്കുളം കോണവയല്‍ അംബേദകര്‍-വാകേരി കോളനിയില്‍ വൃദ്ധയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പരേതനായ കുഞ്ഞിക്കണ്ണന്റെ ( നാണു ) ഭാര്യ നാണി അമ്മ (75) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ വീടിനുള്ളില്‍ നിന്നും ദുര്‍ഗന്ധമുണ്ടായതിനെ തുടര്‍ന്ന് പ്രദേശവാസികള്‍ എത്തി വീട് തുറന്ന് നോക്കിയപ്പോഴാണ് നാണി അമ്മയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. അടുക്കളഭാഗത്ത് തറയിലെ പായയിലാണ് നാണി അമ്മയുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് നാല് ദിവസത്തെ പഴക്കമുണ്ട്. കാട്ടിക്കുളം രണ്ടാംഗേറ്റിലെ കൂപ്പ് കോളനിയിലെ മകള്‍ സ്വര്‍ണയുടെ വീട്ടിലാണ് നാണി അമ്മ താമസിച്ചിരുന്നത്.

കഴിഞ്ഞ ഓഗസ്റ്റ്് 10-നാണ് നാണി അമ്മ കോണവയലിലെ സ്വന്തം വീട്ടിലേക്ക് മടങ്ങിയത്. പല ആവശ്യങ്ങള്‍ക്കായി വീണ്ടും മകളുടെ വീട്ടിലേക്ക് പോയെങ്കിലും താമസിക്കാതെ തിരിച്ചു വന്നു. നാണി അമ്മയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തുമ്പോഴും വീടിന്റെ മുന്‍ഭാഗം പൂട്ടിയ നിലയിലായിരുന്നു. പിറകുവശത്തെ വാതില്‍ ചാരിയിട്ടേ ഉണ്ടായിരുന്നുള്ളു. മുന്‍വശത്തെ വാതില്‍ പൂട്ടിയിട്ടതിനാല്‍ നാണി അമ്മ മകളുടെ വീട്ടിലായിരിക്കുമെന്ന് പ്രദേശവാസികള്‍ കരുതി. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മാനന്തവാടി ജില്ലാ ആശുപത്രിയിലെത്തിച്ചു.

42

Avaneeth

Avaneeth

Leave a Reply

Your email address will not be published. Required fields are marked *