500 ഓളം പേർക്ക് ഓണകിറ്റുകൾ വിതരണം ചെയ്യുന്നു

Trulli

മാനന്തവാടി: മാനന്തവാടി കൈതാങ്ങ് ചാരിറ്റി യുടെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 6, 7 തിയ്യതികളിൽ ഓണക്കിറ്റുകൾ വിതരണം ചെയ്യുമെന്ന് സംഘാടകർ വാർത്താ സമ്മേള ന ത്തിൽ അറിയിച്ചു.

മാനന്തവാടി താലൂക്കിലെ തിരഞ്ഞെടുക്കപ്പെട്ട നിർദ്ധനർ, കിടപ്പ് രോഗികൾ, വിധവകൾ. ക്യാൻസർ കിഡ്നി രോഗികൾ തുടങ്ങി 500 പേർക്കാണ് കിറ്റുകൾ നൽകുന്നത്. 6 ന് വൈകുന്നേരം 3 മണിക്ക് മാനന്തവാടി മൈസൂർ റോഡിലെ കടവത്ത് ബിൽഡിംഗിൽ നടക്കുന്ന ചടങ്ങിന്റ് ഉദ്ഘാടനം ഒ ആർ കേളു എം എൽ എ യും കിറ്റ് വിതരണം ഐ സി ബാലകൃഷ്ണൻ എം എൽ എ യും നിർവ്വഹിക്കും.

നഗരസഭ ചെയർമാൻ വി ആർ പ്രവീജ് അധ്യക്ഷത വഹിക്കും. വയനാട് സബ്ബ് കളക്ടർ എൻ എസ് കെ ഉമേഷ്, സാമൂഹ്യ സേവന രംഗത്ത് പ്രവർ ത്തിക്കുന്ന സുഷാന്ത് നിലമ്പൂർ എന്നിവരെ ചടങ്ങിൽ ആദരിക്കും. 7 ന് വൈകുന്നേരം വരെ കിറ്റുകൾ വിതരണം ചെയ്യുമെന്ന് സംഘാടകർ പറഞ്ഞു.വാർത്ത സമ്മേള ന ത്തിൽ ജോണി അറക്കൽ, അലി ബ്രാൻ, റഷീദ് നിലാംബരി, പി സി ജോൺ സൺ, കെ മുഹമ്മദ് ആസിഫ് എന്നിവർ പങ്കെടുത്തു

41

Avaneeth

Avaneeth

Leave a Reply

Your email address will not be published. Required fields are marked *