സി ലൂസിയെ മഠത്തിൽ പൂട്ടിയിട്ടു; പോലീസെത്തി മോചിപ്പിച്ചു

സി. ലൂസിയെ മഠത്തിൽ പൂട്ടിയിട്ടതായി ആരോപണം. ഇന്ന് രാവിലെ ആറര മുതലാണ് സംഭവമെന്ന് സംശയിക്കുന്നതായി സിസ്റ്റർ പറയുന്നു. മഠത്തിനോട് ചേർന്നുള്ള പള്ളിയിൽ കുർബാനയ്ക്ക് പോകുന്നത് തടയാനാണ് ഇങ്ങനെ ചെയ്തതെന്നും അത്യധികം മനുഷ്യത്വ രഹിതമായ സംഭവമെന്നും സി.ലൂസി കളപ്പുരക്കൽ. തുടർന്ന് സി.ലൂസിയെ മഠത്തിൽ പൂട്ടിയിട്ടെന്ന പരാതിയുടെ അടിസ്ഥാനത്തിൽ വെള്ളമുണ്ട പോലീസ് സ്ഥലത്തെത്തി. മഠം അധികൃതരുമായി സംസാരിച്ചതിന് ശേഷം എട്ട് മണിയോടെ മഠത്തിന്റെ വാതിൽ തുറന്നു. തന്നെ അന്യായമായി തടങ്കലിൽ പാർപ്പിച്ചതിനെതിരെ സി.ലൂസി കളപ്പുരക്കൽ പോലീസിന് പരാതി നൽകി.

25

News People

News People

Leave a Reply

Your email address will not be published. Required fields are marked *