പേര്യയിൽ ബൈക്കപകടത്തിൽ യുവാവ് മരിച്ചു

മാനന്തവാടി: പേരിയ 38 ൽ അപകടത്തിൽ യുവാവ് മരിച്ചു. മാനന്തവാടി പാണ്ടിക്കാടവ് മുരിക്കോളി റഷീദിന്റെ മകൻ റയീസ്(22) ആണ് മരിച്ചത്. സുഹൃത്ത് മാനന്തവാടി ചെറുപുഴ ചാത്തൻ കണ്ടത്തിൽ ജിജോ സ്റ്റീഫനൊപ്പം ബൈക്കിൽ പിന്നിലിരുന്ന റയീസ് പിടി വിട്ട് റോഡിൽ വീണയുടൻ ലോറിയുടെ ടയറിനടിയിൽപ്പെട്ടു മരിക്കുകയായിരുന്നു. കണ്ണുർ കോഫി ഹൗസ് ജിവനക്കാരാണ്. മാതാവ് സൈറ, സഹോദരങ്ങൾ ജുനൈദ്, റമീസ്, റാഷിദ്.

3

News People

News People

Leave a Reply

Your email address will not be published. Required fields are marked *