“ഞാനൊരു കന്യകയാണ് : സ്ത്രീയാണ്: എന്ത് സുരക്ഷിതത്വത്തിലാണ് സഭ എന്നെ തെരുവിലിറക്കി വിടുന്നത്?” സിസ്റ്റർ ലൂസിയുടെ ചോദ്യത്തിനുത്തരമുണ്ടോ

റിപ്പോർട്ട്:സി.വി.ഷിബു.  മാനന്തവാടി: “ഞാനൊരു കന്യകയാണ് : സ്ത്രീയാണ്: എന്ത് സുരക്ഷിതത്വത്തിലാണ് സഭ എന്നെ തെരുവിലിറക്കി വിടുന്നത്?” സിസ്റ്റർ ലൂസിയുടെ ചോദ്യത്തിനുത്തരമുണ്ടോ? ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ സമരത്തില്‍ പങ്കെടുത്ത മാനന്തവാടി കാരക്കാമല എഫ് .സി കോണ്‍വെന്റിലെ അംഗമായ സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കലിനെ സഭയില്‍നിന്ന് പുറത്താക്കിയ നടപടിയിൽ കത്തോലിക്കാ സഭക്കുള്ളിൽ വ്യാപക പ്രതിഷേധം. .ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് സന്യാസ സഭയില്‍നിന്നാണ് പുറത്താക്കിയത്.മെയ് 11 ന് ദല്‍ഹിയില്‍ ചേര്‍ന്ന ജനറല്‍ കൗണ്‍സിലില്‍ എല്ലാവരും ഏകകണ്ഠമായി ലൂസി കളപ്പുരയ്ക്കലിനെതിരെ വോട്ട് ചെയ്‌തെന്നാണ് വിവരം. ആഗ്സ്റ്റ് അഞ്ചിനാണ് ഇത് സംബന്ധിച്ച് എഫ് സി സി സുപ്പീരിയര്‍ ജനറല്‍ സി.ലൂസിയെ പുറത്താക്കതായി കാണിച്ച് കത്ത് നല്‍കിയിരിക്കുന്നത്.നിരവധിതവണ താക്കീത് നല്‍കിയിട്ടും ലൂസി കളപ്പുര ഇവയെല്ലാം നിരസിച്ചു തുടങ്ങിയവയാണ് പുറത്താക്കലിന് കാരണമായി സഭ ചൂണ്ടിക്കാണിക്കുന്നത്. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ കന്യാസ്ത്രീയുടെ പീഡന പരാതിയിലും തുടര്‍ന്ന നടന്ന കന്യാസ്ത്രീ സമരത്തിലും പങ്കെടുത്തതും ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് സന്യാസ സഭയുടെ നിയമപ്രകാരമുള്ള സഭാ വസ്ത്രം ധരിക്കാതെ സഭാനിയമങ്ങളില്‍നിന്ന് വ്യതിചലിച്ച് സഞ്ചരിച്ചു എന്നീ കുറ്റങ്ങളാണ് ലൂസി കളപ്പുരയ്ക്കലിനെതിരെ ചുമത്തിയിരുന്നത്. ഇക്കാര്യങ്ങള്‍ ചെയ്തതില്‍ നിന്നും സഭയെ തൃപ്തിപ്പെടുത്തുന്ന വിശദീകരണം നല്‍കുന്നതില്‍ സിസ്റ്റര്‍ പരാജയപ്പെട്ടെന്നാണ് സഭയുടെ വിശദീകരണം. പത്ത് ദിവസത്തിനകം സഭയില്‍ നിന്ന് പുറത്തുപോകണമെന്നും പറയുന്നു. എന്തെങ്കിലും പറയാന്‍ ഉണ്ടെങ്കില്‍ 10 ദിവസത്തിനകം പറയണം. പുറത്താക്കിയാല്‍ ഒരു അവകാശവും ഉണ്ടാകില്ല. ഇതിനാല്‍ സ്വമേധായാ പുറത്ത് പോകണമെന്നും കത്തില്‍ വ്യക്തമാക്കുന്നു.. എന്നാൽ മഠം വിടാൻ ഒരുക്കമല്ലന്ന് സി.ലൂസിയും പ്രതികരിച്ചു.. നടപടി വന്നതോടെ താൻ മാനസികമായി തളർന്നു തുടങ്ങിയിട്ടുണ്ട്. എന്നാൽ പലരും ഫോണിൽ വിളിച്ച് പിന്തുണ നൽകുന്നുണ്ട്. സന്യാസത്തിന് വിരുദ്ധമായി ഞാനൊന്നും ചെയ്തിട്ടില്ല. സുതാര്യമല്ലാത്ത ഒളിച്ചു വച്ച ഒരു കാര്യവും എനിക്കില്ല . അതു കൊണ്ട് തന്നെ ശരിക്ക് വേണ്ടി നിലകൊള്ളും. ഞാനൊരു കന്യകയാണ് എന്ത് സുരക്ഷിതത്വത്തിലാണ് സഭ എന്നെ തെരുവിലിറക്കുന്നതെന്ന് സിസ്റ്റർ ലൂസി ചോദിക്കുന്നു. മoത്തിൽ നിന്നും 10 ദിവസത്തിനകം പോകണമെന്ന് പറഞ്ഞാൽ എങ്ങോട്ട് പോകണമെന്നോ എങ്ങനെ മാറണമെന്നോ പറഞ്ഞിട്ടില്ല. പോകാൻ ഇടവുമില്ല. അതു കൊണ്ടു തന്നെ മഠത്തിൽ നിന്ന് പോകില്ല. നിർബന്ധിച്ച് ഒപ്പിടിവിക്കുകയാണ് ചെയ്തത്.മഠത്തിൽ തന്നെ ജീവിക്കും.ഇവിടെ തന്നെ ജീവിക്കാൻ പുറത്താക്കിയതിനെതിരെ നടപടി സ്വീകരിക്കും. രണ്ടു തരം നീതിയാണ് സഭ നടത്തുന്നതെന്ന് സിസ്റ്റർ ലൂസി പറഞു. .തെറ്റു ചെയ്തവർ അകത്തും തെറ്റു ചെയ്യാത്തവരെ പുറത്താക്കുന്ന നടപടിയാണ് ഇപ്പോൾ സഭ സ്വീകരിക്കുന്നത്. എന്തു വില കൊടുത്തും ഇത്തരം നടപടിക്കെതിരെ പോരാടും. നിയമപരമായും ഇതിനെ നേരിടും.

2

News People

News People

Leave a Reply

Your email address will not be published. Required fields are marked *