യൂത്ത് കോണ്‍ഗ്ര്‌സ് എഎസ്പി ഓഫീസ് മാര്‍ച്ച് സംഘടിപ്പിച്ചു

മാനന്തവാടി: പിഎസ് സി, യൂണിവേഴ്‌സിറ്റി ക്രമക്കേട് സിബിഐ അന്വേഷിക്കുക, പോലീസ് സേനയിലെ ചുവപ്പന്‍ ഭീകരത അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചും, തലസ്ഥാനത്ത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് നടത്തിയ നരനയാട്ടില്‍ പ്രതിഷേധിച്ചും യൂത്ത് കോണ്‍ഗ്രസ് മാനന്തവാടി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ മാനന്തവാടി എ.എസ്.പി ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു. ബ്ലോക് കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസില്‍ നിന്നും ആരംഭിച്ച മാര്‍ച്ച് എസ്എസ്പി ഓഫീസിന് മുന്‍വശം പോലീസ് തടഞ്ഞു. തുടര്‍ന്ന് പ്രവര്‍ത്തകര്‍ പോലീസിനെതിരെയും സര്‍ക്കാരിനെതിരെയും രൂക്ഷമായ മുദ്രാവാക്യങ്ങളുമായി ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ചുവെങ്കിലും നേതാക്കള്‍ ഇടപെട്ട് തടയുകയായിരുന്നു. സമരം എന്‍ഡി അപ്പച്ചന്‍ ഉത്ഘാടനം ചെയ്തു. പ്രതിഷേധം കണക്കിലെടുത്ത് മാനന്തവാടി എഎസ്പി വൈഭവ് സക്‌സേന ഐപിഎസ്, പോലീസ് ഇന്‍സ്‌പെക്ടര്‍ പികെ മണി തുടങ്ങിയവരുടെ നേതൃത്വത്തില്‍ വിവിധ സ്റ്റേഷനുകളിലെ എസ്‌ഐ മാരടക്കം കനത്ത പോലീസ് സന്നാഹം പ്രതിരോധവുമായി നിലയുറപ്പിച്ചിരുന്നു. അധ്യക്ഷൻ -അസീസ് വാളാട് മുഖ്യ പ്രഭാഷണം -പി.കെ.ജയലക്ഷ്മി എൻ.കെ.വർഗീസ്,പി.വി.ജോർജ്,എം.ജി.ബിജു,കമ്മനമോഹനൻ, ചിന്നമ്മ ജോസ്,സുനിൽ ആലിക്കൽ,പി.കെ.രാജൻ മാസ്റ്റർ,പി.ടി.മുത്തലിബ്, വിപിന ച എ.എം.നിശാന്ത് തുടങ്ങിയവർ സംസാരിച്ചു. റോബിൻ തറപ്പേൽ, സിറാജ് കമ്പ,ബൈജു പുത്തൻപുരക്കൽ, ഇ.സി.രൂപേഷ് സുശോഭ് ചെറുകുമ്പം, പി.കെ.ജയരാജൻ, എൽബിൻ,ഷിൽസൻ, സിജോ വർഗീസ്, ശ്യാംരാജ്, കുമാരി.എ.ബിജി,ഷംസീർ അരണപ്പാറ,സുഹൈർ, സിജോ കമ്മന,യൂസഫ് തോൽപ്പെട്ടി തുടങ്ങിയവർ നേതൃത്വം നൽകി.

11

News People

News People

Leave a Reply

Your email address will not be published. Required fields are marked *