ചേർത്തു . “കേരളം രാജ്ഭവനിലേക്ക്-സിറ്റിസൺസ് മാർച്ച്” 19 ന്

Trulli

കൽപ്പറ്റ : രാജ്യത്ത് ഭരണഘടനാ വിരുദ്ധമായി പാസാക്കിയ പൗരത്വ നിയമഭേദഗതിക്കും ,എൻ.ആർ.സി ,എൻ.പി.ആർ എന്നിവയ്ക്കുമെതിരെ രാജ്യത്താകമാനമുള്ള പ്രതിഷേധങ്ങളുടെ ഭാഗമായി “കേരളം രാജ്ഭവനിലേക്ക്-സിറ്റിസൺസ് മാർച്ച് ” എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ച് എസ്.ഡി.പി.ഐ സംസ്ഥാന കമ്മിറ്റി ഫെബ്രുവരി ഒന്നാം തീയ്യതി തിരുവനന്തപുരം രാജ്ഭവനിലേക്ക് നടത്തപ്പെടുന്ന മാർച്ച് ജനുവരി19 ന് വയനാട് ജില്ലയിലെത്തുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.ജനുവരി19 വൈകുന്നേരം കണിയാരം ടി.ടി.ഐ സ്കൂൾ പരിസരത്ത് നിന്ന് ആരംഭിക്കുന്ന ബഹുജന റാലി മാനന്തവാടി നഗരം ചുറ്റി ഗാന്ധി പാർക്കിൽ സമാപിക്കും.തുടർന്ന് നടത്തപ്പെടുന്ന പൊതുസമ്മേളനം പാർട്ടി ദേശീയ സെക്രട്ടറി അൽഫോൻസ് ഫ്രാങ്കോ ഉദ്‌ഘാടനം ചെയ്യും.ചടങ്ങിൽ എസ്.ഡി.പി.ഐ ദേശീയ ,സംസ്ഥന നേതാക്കളും സാംസ്‌കാരിക സാമുദായിക സംഘടനാ പ്രവർത്തകരും പങ്കെടുക്കും.

6

Arya Unni

Arya Unni

Leave a Reply

Your email address will not be published. Required fields are marked *