കേന്ദ്ര സർക്കാർ പകപോക്കൽ രാഷ്ട്രീയം അവസാനിപ്പിക്കണംഃ ജനതാദൾ എസ്

Trulli

കൽപ്പറ്റ : കേന്ദ്ര സർക്കാർ പകപോക്കൽ രാഷ്ട്രീയം അവസാനിപ്പിക്കണമെന്ന് ജനതാദൾ എസ് ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.പ്രകൃതി ദുരന്തങ്ങളുണ്ടായ ഏഴ് സംസ്ഥാനങ്ങൾക്കായി കേന്ദ്ര സർക്കാർ 5,908 കോടി രൂപ അനുവദിച്ചപ്പോൾ കേരളത്തിന് അർഹതപ്പെട്ട പ്രളയ ദുരിതാശ്വാസ തുക അനുവദിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അദ്ധ്യക്ഷനായ സമിതി തയ്യാറായില്ല. നേരത്തെ ഇടക്കാല സഹായമായി 3,200 കോടി നാലു സംസ്ഥാനങ്ങൾക്ക് അനുവദിച്ചപ്പോഴും കേരളത്തെ ഒഴിവാക്കി. കേരളം വിശദമായ കണക്കുകൾ സഹിതം നൽകിയ എല്ലാ നിവേദനങ്ങളും അവഗണിച്ചു കൊണ്ടുള്ള കേന്ദ്ര സർക്കാരിന്റെ ഈ നിലപാട് സങ്കുചിതമായ രാഷ്ട്രീയ ലക്ഷ്യങ്ങൾ മാത്രം മുന്നിൽ കണ്ടുകൊണ്ടാണ്. ജനാധിപത്യത്തിനും മതേതരത്വത്തിനും വേണ്ടി കേരളത്തിലെ ഭരണ പ്രതിപക്ഷ കക്ഷികൾ ഒരുമിച്ചു നിന്ന് പോരാടുകയും അഭിപ്രായ വ്യത്യാസങ്ങളില്ലാതെ നിയമസഭയിലടക്കം പൗരത്വ ബില്ലിനെതിരെ പ്രമേയം പാസ്സാക്കിയതിനെതിരെയുള്ള പക വീട്ടലാണ് പ്രളയ ദുരിതാശ്വാസ തുക നിഷേധിക്കുന്നതിലൂടെ വെളിപ്പെട്ടിരിക്കുന്നത്‌. ഇത് അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് ജനതാദൾ എസ് ജില്ലാ കമ്മിറ്റി വിലയിരുത്തി.

ജില്ലാപ്രസിഡന്റ് സി.കെ.ഉമ്മർ അധ്യക്ഷത വഹിച്ചു. മത്തായി കട്ടക്കയം ,അഷ്‌റഫ് സി.പി.,പി.അബ്ദുൽ ഗഫൂർ , ഉനൈസ് കല്ലൂർ,ബി. രാധകൃഷ്‌ണപിള്ള, ജുനൈദ് കൈപ്പാണി, ടി.കെ. അരുൺ കുമാർ,ഇ.പി.ജേക്കബ്,ഷാജി ഐക്കരകുടി, ടി.കെ.ഉമ്മർ,എം.വി.യൂസഫ് ,നൗഫൽ , ഉമറലി പുളിഞ്ഞാൽ,ലൂസി ജോർജ് മുണ്ടക്കൽ,ഹബീബുറഹ്മാന് , സൈഫുല്ല വൈത്തിരി എന്നിവർ സംസാരിച്ചു

12

Arya Unni

Arya Unni

Leave a Reply

Your email address will not be published. Required fields are marked *