കാരുണ്യ കലാസന്ധ്യ 26-ന് ബത്തേരിയിൽ

Trulli
കൽപ്പറ്റ : നിർധന രോഗികൾക്ക്  കൈത്താങ്ങ് ആവാൻ സംഘടിപ്പിക്കുന്ന കലാസന്ധ്യ ജനുവരി 26 ഞായറാഴ്ച ബത്തേരിയിൽ.
സൗത്ത് ഇന്ത്യൻ സാമൂഹ്യ സേവന രംഗത്ത് വ്യക്തി മുദ്ര പതിപ്പിച്ച പാവങ്ങളുടെ മാലാഖ എന്നറിയപ്പെടുന്ന നർഗീസ് ബീഗം നയിക്കുന്ന അഡോറേയുടെയും ,സൗജന്യ ചികിത്സാ രംഗത്ത് നൂതന കാൽവെപ്പ് ആയ പനമരം സനാഥ സൗജന്യ ഡയാലിസിസ് സെന്ററിന്റെയും പ്രവർത്തനങ്ങൾക്ക് ഫണ്ട്  സ്വരൂപിക്കുക എന്ന ലക്ഷ്യത്തോടെയാണ് കലാസന്ധ്യ നടത്തുന്നത്. വ്യാപാരി വ്യവസായി യൂത്ത് വിങ് സുൽത്താൻ ബത്തേരിയുടെ സഹായത്തോടെ   ബത്തേരി മുൻസിപ്പൽ സ്റ്റേഡിയം ഗ്രൗണ്ടിൽ  മെഗാ സ്റ്റേജ് ഷോ & അവാർഡ് നൈറ്റ് അരങ്ങേറും.26ന് വൈകുന്നേരം ആറു മണിക്ക്  സുൽത്താൻ ബത്തേരി എംഎൽഎ  ഐ സി ബാലകൃഷ്ണൻ ഭദ്രദീപം തെളിക്കുന്ന ചടങ്ങിൽ സിനിമാ താരങ്ങൾ പങ്കെടുക്കും.
       ബാല ,വിഷ്ണു ഉണ്ണികൃഷ്ണൻ , വിക്രാന്ത് ,മിയ എന്നിവർ മുഖ്യാതിഥികളായെത്തുന്ന  പരിപാടിയിൽ  ചിത്ര അയ്യർ,അൻവർ സാദത് & ടീം അവതരിപ്പിക്കുന്ന ഗാനമേള പ്രശാന്ത് പുന്നപ്ര, (അയ്യപ്പ ബൈജു)നോബി,സുധീർ പറവൂർ & ടീം അവതരിപ്പിക്കുന്ന കോമഡി പരിപാടികൾ, നൃത്തങ്ങൾ,മറ്റ് നിരവധി കലാപരിപാടികൾ എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്.
8

Arya Unni

Arya Unni

Leave a Reply

Your email address will not be published. Required fields are marked *