പൗരത്വനിയമ ഭേദഗതിക്കെതിരെ ഡി.വൈ.എഫ്‌.ഐ ബ്ലോക്ക്‌ കേന്ദ്രങ്ങളിൽ നടത്തിയ യൂത്ത്‌ മാർച്ചിൽ ആയിരങ്ങൾ

Trulli
കൽപ്പറ്റ: കേന്ദ്രത്തിന്റെ കരാളനിയമത്തിനെതിരെ ജില്ലയിൽ യുവാക്കളുടെ പടയണി. പൗരത്വനിയമ ഭേദഗതിക്കെതിരെ ‘ഇന്ത്യ കീഴടങ്ങില്ല, നമ്മൾ നിശബ്‌ദരാവില്ല ’ എന്ന മുദ്രാവാക്യവുമായി ഡിവൈഎഫ്‌ഐ ബ്ലോക്ക്‌ കേന്ദ്രങ്ങളിൽ നടത്തിയ യൂത്ത്‌ മാർച്ചിൽ ആയിരങ്ങൾ. രാജ്യത്തിന്റെ മതേരത്വവും അഖണ്ഡതയും തകർക്കുന്നത്‌ യുവത്വം നോക്കിനിൽക്കില്ലെന്ന്‌ പ്രഖ്യാപിച്ചായിരുന്നു മാർച്ച്‌. മാനന്തവാടി ബ്ലോക്ക് കമ്മിറ്റിയുടെ മാർച്ച്‌ തലപ്പുഴയില്‍ സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ്‌ അംഗം പി വി സഹദേവന്‍ ഫ്‌ളാഗ്‌ ഓഫ് ചെയ്തു. ടി കെ പുഷ്പന്‍ അധ്യക്ഷനായി. മാനന്തവാടിയില്‍ പ്രതിഷേധ സദസ്സ്‌ ഡി.വൈ.എഫ്. ഐ ജില്ലാ സെക്രട്ടറി കെ റഫീഖ് ഉദ്ഘാടനം ചെയ്തു. അജിത് വര്‍ഗീസ് അധ്യക്ഷനായി. ജിതേഷ് കണ്ണപുരം, കെ ആര്‍ ജിതിന്‍, എ കെ റൈഷാദ്, സുജിത് സി ജോസ്, കെ വിപിന്‍, കെ അഖില്‍, വി ബി ബബീഷ് എന്നിവർ സംസാരിച്ചു. കൽപ്പറ്റ ബ്ലോക്ക്‌ മാർച്ച്‌ മുട്ടിലിൽ എം വി വിജേഷ്‌ ഫ്‌ളാഗ്‌ ഓഫ്‌ ചെയ്‌തു. കൽപ്പറ്റയിൽ പ്രതിഷേധ സദസ്സ്‌ സിപിഐ എം കൽപ്പറ്റ ഏരിയാ സെക്രട്ടറി എം മധു ഉദ്‌ഘാടനംചെയ്‌തു. അർജുൻ ഗോപാൽ അധ്യക്ഷനായി. വി ഹാരിസ്‌, സി ഷംസു, പി ജംഷീദ്‌, ബിനീഷ്‌ മാധവ്‌,എൻ വി ബിനീഷ്‌, ഷെജിൻ ജോസ്‌ എന്നിവർ സംസാരിച്ചു.
വൈത്തിരിയിൽ പഴയ വൈത്തിരിയിൽ നിന്നും മാർച്ച്‌ ആരംഭിച്ചു. ചുണ്ടേലിൽ പ്രതിഷേധ സദസ്സ്‌ ബത്തേരി ബ്ലോക്ക്‌ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ സുരേഷ്‌ താളൂർ ഉദ്‌ഘാടനം ചെയ്‌തു. കെ തോമസ്‌ അധ്യക്ഷനായി. എം രമേശ്‌, അനൂപ്‌ കക്കോടി, എം വി വിജേഷ്‌, എം ജനാർദനൻ, ബിജുലാൽ, പി യൂസഫ്‌, കെ എസ്‌ ഹരിശങ്കർ എന്നിവർ സംസാരിച്ചു. പുൽപ്പള്ളിയിൽ മാർച്ച് കെഎസ്‌കെടിയു ജില്ലാ വൈസ് പ്രസിഡന്റ് പി എസ് ജനാർദനൻ ഫ്‌ളാഗ്‌ ഓഫ്‌ ചെയ്‌തു. പ്രതിഷേധ സദസ്സ്‌ കർഷക സംഘം ജില്ലാ ട്രഷറർ ടി ബി സുരേഷ് ഉദ്ഘാടനം ചെയ്തു. ബൈജു നമ്പിക്കൊല്ലി, അജിത് കെ ഗോപാൽ, മുഹമ്മദ് ഷാഫി, ഷിജി ഷിബു, എം എസ് പ്രസാദ് എന്നിവർ സംസാരിച്ചു. ബത്തേരി മാർച്ച‌് മൂലങ്കാവിൽ സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം പി ആർ ജയപ്രകാശ‌് ഫ‌്ളാഗ‌്ഓഫ‌് ചെയ‌്തു. ബീനാച്ചിയിൽ പ്രതിഷേധ സദസ്സ്‌ എൻആർഇജി വർക്കേഴ‌്സ‌് യൂണിയൻ ജില്ലാ പ്രസിഡന്റ‌് എ എൻ പ്രഭാകരൻ ഉദ‌്ഘാടനം ചെയ‌്തു. കെ വൈ നിഥിൻ അധ്യക്ഷനായി. ഡിവൈഎഫ‌്ഐ ജില്ലാ പ്രസിഡന്റ‌് കെ എം ഫ്രാൻസിസ‌്, ബേബി വർഗീസ‌്, കെ ജി സുധീഷ‌്, ലിജൊ ജോണി, നിധീഷ‌് സോമൻ, കെ എ സാനിബ‌്, എം എസ‌് ഫെബിൻ എന്നിവർ സംസാരിച്ചു.

1

Avaneeth

Avaneeth

Leave a Reply

Your email address will not be published. Required fields are marked *