മിന്നൽ ബസ് ജീവനക്കാർ ചെയ്തത് തെറ്റ്: ഇനി ആർക്കും ഈ ഗതി വരരുത്

Trulli

കല്‍പ്പറ്റ:കല്‍പ്പറ്റയില്‍ നിന്നും തിരുവനന്തപുരത്തേക്ക് മിന്നല്‍ ബസ്സില്‍ ടിക്കറ്റ് ബുക്ക് ചെയ്ത ശേഷം തനിക്കുണ്ടായ കയ്‌പേറിയ അനുഭവം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കുകയാണ് വെള്ളമുണ്ട ഹൈസ്‌കൂളിലെ അധ്യാപികയായ റോഷ്‌നി. തിരുവനന്തപുരത്ത് വിദ്യാര്‍ത്ഥിയായ മകനെ കയറ്റിവിടാനായി 10.30ന് കല്‍പ്പറ്റയിലെത്തുന്ന ബസ്സിനായി 9.30ന് കല്‍പ്പറ്റയിലെത്തിയ റോഷ്‌നി ടീച്ചർക്ക് ബസ് ജീവനക്കാരുടെ അവഗണനമൂലം രാത്രിയില്‍ അടിവാരം വരെ കാർ ഡ്രൈവ് ചെയ്ത് ബസ്സിനെ പിന്‍തുടര്‍ന്ന് ഓവര്‍ടേക്ക് ചെയ്യേണ്ടുന്ന ഗതികേട് വന്നു. കല്‍പ്പറ്റയില്‍ ബസ് നിര്‍ത്തുന്ന സ്ഥലവുമായി ബന്ധപ്പെട്ടുണ്ടായ ആശയക്കുഴപ്പമാണ് സംഭവത്തിന് പിന്നില്‍. സംശയനിവാരണത്തിനായി കണ്ട്ക്ടറെ പലതവണ വിളിച്ചെങ്കിലും കിട്ടിയില്ല. ഒടുവില്‍ ഫോണ്‍ അറ്റന്റ് ചെയ്തതിന് ശേഷമുള്ള അനുഭവങ്ങളാണ് ടീച്ചർ വിവരിക്കുന്നത്.

അധ്യാപികയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്:

ജനുവരി രണ്ടാം തീയതി എനിക്കുണ്ടായ അനുഭവം നിങ്ങളുമായി പങ്കുവയ്ക്കുന്നു, തിരുവനന്തപുരത്ത് പഠിക്കുന്ന എന്റെ മകനെ ബസ്സ് കയറ്റാന്‍ പോയപ്പോള്‍ കെ.എസ്.ആ4.ടി.സി. മിന്നല്‍

ബസ്സുകാര്‍ ചെയ്ത കടുംകൈ….549 രൂപ അടച്ച് ഓണ്‍ലൈനില്‍ കെ എസ് ആര്‍ ടി സി യുടെ മിന്നല്‍ ബസിനാണ് ടിക്കറ്റ് ബുക്ക് ചെയ്തത് ( PNR number K2648600,t rip code 2200SBYTVM) .രാത്രി10.30നായിരുന്നു ബസ്സ്.

ഭര്‍ത്താവ് സ്ഥലത്തിലാതിരുന്നതിനാല്‍ ഞാന്‍ തന്നെയാണ് മാനന്തവാടിയില്‍ നിന്നും എന്റെ കാര്‍ ഓടിച്ചത്.രാത്രിയായതിനാല്‍ ഇളയ മകനെയും മോന്റെ സുഹൃത്തിനെയും കൂടെ കൂട്ടി.9.30ആയപ്പോള്‍ കല്‍പ്പറ്റ എത്തി.ടിക്കറ്റില്‍ ബോര്‍ഡിങ് പോയന്റ് കല്‍പ്പറ്റ എന്നു മാത്രമേ കാണിച്ചിട്ടുള്ളൂ .രണ്ടു ബസ്സ്സ്റ്റാന്റുകള്‍ ഉള്ളതില്‍ പുതിയ സ്റ്റാന്റിനുമുന്നിലാണ് കാര്‍ നിര്‍ത്തിയത്.

.കുട്ടികള്‍ മൂന്നു പേരും ഹൈപ്പര്‍ മാര്‍ക്കറ്റില്‍ കയറി ബിസ്‌ക്കറ്റും മറ്റും വാങ്ങിച്ചു. 10.00 ന് ബത്തേരിയില്‍ നിന്നു വരുന്ന മിന്നല്‍ ബസ് ആണ് ബുക്ക് ചെയ്തിരുന്നത്.10.30 ന് കല്‍പ്പറ്റയിലെത്തും.സാധാരണ ബസ് ബുക്ക് ചെയ്തു കഴിഞ്ഞാല്‍ കണ്ടക്ടര്‍ വിളിച്ച് സീറ്റ് ഉറപ്പിക്കും.ബസ് എത്തുന്ന സമയവും ,നിര്‍ത്തുന്ന സ്ഥലവും പറയും. എന്നാല്‍ അന്ന് ആരും വിളിച്ചില്ല. 10.19 മുതല്‍ ഞങ്ങള്‍ നിരന്തരം ഫോണ്‍ വിളിച്ചെങ്കിലും കണ്ടക്ടര്‍ ഫോണ്‍ എടുത്തില്ല.

എവിടെ നില്‍ക്കണമെന്ന ആശങ്കയില്‍ നില്‍ക്കുമ്പോള്‍ 10.31 ന് കണ്ടക്ടര്‍ ഫോണ്‍ എടുത്തു.പഴയ ബസ്സ്സ്റ്റാന്റില്‍ ബസ് എത്തിയെന്നു പറഞ്ഞു.ബസ് ഇവിടെനിര്‍ത്തില്ലേ ചേട്ടാ എന്നു ചോദിച്ചപ്പോള്‍…ഇല്ല,പഴയ സ്റ്റാന്റ്‌റില്‍ തന്നെ വരണമെന്നു പറഞ്ഞു…പല പ്രാവശ്യം പറഞ്ഞെങ്കിലും അയാള്‍ സമ്മതിച്ചില്ല..ഞങ്ങള്‍ കുറെ പ്രാവശ്യം ഫോണ്‍ വിളിച്ചിരുന്നെന്നും എടുക്കാത്തതു കൊണ്ടാണ് ഇവിടെ നിന്നതെന്നും ആവര്‍ത്തിച്ചു പറഞ്ഞിട്ടും സമ്മതിച്ചില്ല…പെട്ടന്നു തന്നെ ഞാന്‍ കാര്‍ അങ്ങോട്ടേക്ക് തിരിച്ചു. പിണങ്ങോട് ജംഗ്ഷനിലെത്തിയപ്പോള്‍ കണ്ട കാഴ്ച ബസ് പോകുന്നതായിരുന്നു…ഞങ്ങളോട് അങ്ങോട്ട് പോകാന്‍ പറഞ്ഞിട്ട് ബസുകാര്‍ ചെയ്ത ചതി…..

വീണ്ടും കണ്ടക്ടറെ വിളിച്ച് തൊട്ടു പുറകില്‍ ഞങ്ങളുണ്ടെന്ന് പറഞ്ഞപ്പോള്‍ കിട്ടിയ മറുപടി ശരിക്കും ഞങ്ങളെ ഞെട്ടിച്ചു…..താമരശ്ശേരി വന്നു കയറിക്കോളൂ….ഇനി സ്‌റ്റോപ്പില്ല എന്ന്….കുറ്റം ഞങ്ങളുടേതല്ല എന്നറിഞ്ഞിട്ടും അവര്‍ പറഞ്ഞ മറുപടി……കണ്ടക്ടര്‍ ബസ് നിര്‍ത്തിക്കൊടുക്കാന്‍ ്രൈഡവറോട് ആവശ്യപ്പെടുന്നത് ഞങ്ങള്‍ക്ക് ഫോണിലൂടെ കേള്‍ക്കാമായിരുന്നു… െ്രെഡവര്‍ സമ്മതിച്ചില്ല….വീണ്ടും കെഞ്ചിയപ്പോള്‍ കിട്ടിയ മറുപടി ഇതായിരുന്നു….നിങ്ങള്‍ ബസിനെ ഓവര്‍ ടേക്ക് ചെയ്‌തോളൂ നിര്‍ത്തിത്തരാം എന്ന്….മിന്നല്‍ ബസ്സിനെ ഈ ചെറിയ വണ്ടി കൊണ്ട് മറികടക്കണം….വേറെ നിര്‍വ്വാഹമില്ലാത്തതിനാല്‍ എന്റെ പരമാവധി വേഗതയില്‍ ബസിനെ പിന്തുടര്‍ന്നു….എത്രയോ വാഹനങ്ങളെ മറി കടന്നു….ഓരോ ബസ് കാണുമ്പോഴും അതായിരിക്കുമെന്ന പ്രതീക്ഷ…അതില്‍ ഭൂരിഭാഗം ബസുകളും തിരുവനന്തരുരത്തേക്കായിരുന്നു ….വൈത്തിരി എത്തിയപ്പോള്‍ വീണ്ടും വിളിച്ചു …ബസ് പഴയ വൈത്തിരി എത്തി എന്നു പറഞ്ഞു….അമ്മയാണ്‌ ്രൈഡവ് ചെയ്യുന്നതെന്നും അല്പം വേഗത കുറയ്ക്കുമോ എന്നും മോന്‍ ആവര്‍ത്തിച്ചു പറയുന്നുന്നുണ്ടായിരുന്നു….ചുരത്തിനു മുകളിലെത്തിയിട്ടും ബസ്സില്ല….എന്തു ചെയ്യണമെന്നറിയാത്ത അവസ്ഥ, ആരോടു പറയണമെന്നറിയില്ല….മോനാണെങ്കില്‍ കോളേജിലെത്തേണ്ട അത്യാവശ്യവും…..രണ്ടും കല്‍പ്പിച്ച് ഞങ്ങള്‍ ചുരമിറങ്ങി…..തുടര്‍ച്ചയായി ഹോണ്‍ മുഴക്കി ഓരോവാഹനത്തേയും മറി കടന്നു ….ഞങ്ങളുടെ ഭാഗ്യത്തിന് കുറെ താഴെ എത്തിയ പ്പോള്‍ ചുരം ബ്‌ളോക്ക്….കുറച്ചുവാഹനങ്ങളുടെ മുന്നില്‍ ബസ് കണ്ടു….അതിനെയും എങ്ങനെയോ ഞങ്ങള്‍ മറി കടന്നു,…പകുതി ആശ്വാസമായി…കണ്ടക്ടറെ വിളിച്ചു തൊട്ടു മുമ്പില്‍, ഞങ്ങളുണ്ടെന്ന് പറഞ്ഞപ്പോള്‍ അടിവാരത്തു നിര്‍ത്താന്‍ പറഞ്ഞു ….അടിവാരത്ത് ബസ് എത്തിയപ്പോള്‍ ഞങ്ങള്‍ പ്രതികരിക്കണമെന്നു കരുതി…പക്ഷെ മോന്‍ ബസിലേക്ക് കാല്‍ എടുത്തു വച്ചപ്പോഴേക്കും ബസ് വിട്ടു.

ഈ ഒരു അവസ്ഥ ആര്‍ക്കും ഇനി വരരുത് എന്ന് കരുതിയാണ് ഇതെഴുതിയത്….തിരിച്ച് കല്‍പ്പറ്റ എത്തിയപ്പോള്‍ പോലീസ് ചെക്കിങുണ്ടായിരുന്നു .അദ്ദേഹത്തോട് കാര്യങ്ങള്‍ പറഞ്ഞു ..പരാതി കൊടുക്കാനാണ് ഞങ്ങളുടെ തീരുമാനം…മിന്നല്‍ ബസിന് ബുക്ക് ചെയ്ത ദീര്‍ഘദൂര യാത്രക്കാരനു വേണ്ടി 5 മിനിറ്റ് വരെ വെയ്റ്റ് ചെയ്യാമെന്നിരിക്കെ ഞങ്ങളോട് പഴയ സ്റ്റാന്റില്‍ എത്താന്‍ ആവശ്യപ്പെട്ട ശേഷം ഒരു മിനിറ്റു പോലും കാത്തു നില്‍ക്കാതെ സ്ഥലം വിട്ടു. ബസ് പോകുന്ന വഴിയില്‍ തന്നെ മുന്നൂറ് മീറ്റര്‍ അകലെയുള്ള ഞങ്ങളെ വേണമെങ്കില്‍ അവര്‍ക്ക് കയറ്റാമായിരുന്നു..പക്ഷെ ഫോണ്‍ എടുക്കാത്തത് ഞങ്ങളുടെകുറ്റമാണോ ……അവര്‍ പറഞ്ഞപ്രകാരമല്ലേ ചെയ്തത്….അതിനു വേണ്ടി രാത്രിയില്‍ ഇത്രയും ബുദ്ധിമുട്ടിക്കണോ…..അമ്മയാണ്‌ ്രൈഡവ് ചെയ്യുന്നത് എന്നു പറഞ്ഞിട്ടും ഇതാണ് ചെയ്തത്…. ്രൈഡവറുടെ ദുര്‍വാശി കാരണം ദുര്‍ഘടമായ ചുരം റോഡിലൂടെ അസമയത്ത് 54കി.മീ.അധികം യാത്ര ചെയ്തത് എന്നെയും മക്കളെയും മാനസികമായി തളര്‍ത്തി. ജീവന്‍ പണയപ്പെടുത്തി

യാണ് അവനെ തിരുവനന്തപുരം ബസിനു കയറ്റിയത്…..തിരിച്ച് ഞങ്ങള്‍ വീട്ടിലെത്തിയത് പാതിരാത്രി രണ്ടു മണിക്കാണ് ….നമ്മളുടെ സ്വന്തമെന്നു കരുതുന്ന കെഎസ്ആര്‍ടിസി ??????

തനിക്കുണ്ടായ അനുഭവം ഇനി മറ്റാര്‍ക്കും വരാതിരിക്കാനാണ് സോഷ്യല്‍ മീഡിയയില്‍ ഇക്കാര്യം പങ്കുവെച്ചതെന്നും, സംഭവവുമായി ബന്ധപ്പെട്ട് കെഎസ്ആര്‍ടിസി വിജിലന്‍സിന് പരാതി നല്‍കിയതായും ടീച്ചർ പറഞ്ഞു. മകന് വളരെ അത്യാവശ്യമായി കോളേജിലെത്തേണ്ടതിനാലാണ് ജീവന്‍പണയംവെച്ചും മിന്നലിനെ ചെയ്‌സ് ചെയ്തതെന്നും ജീവനക്കാര്‍ ഒന്ന് മനസ്സുവെച്ചാല്‍ തനിക്കുണ്ടായ ബുദ്ധിമുട്ട് ഒഴിവാക്കാമായിരുന്നൂവെന്നും ടീച്ചർ കൂട്ടിച്ചേർത്തു.

137

Avaneeth

Avaneeth

Leave a Reply

Your email address will not be published. Required fields are marked *