പുത്തുമല പ്രകൃതി ദുരന്തത്തില്‍പ്പെട്ടവര്‍ക്ക് സുപ്രീം കോടതി ജഡ്ജിമാര്‍ ഗൃഹോപകരണങ്ങൾ നൽകി

Trulli

പുത്തുമല പ്രകൃതി ദുരന്തത്തില്‍പ്പെട്ടവര്‍ക്ക് സുപ്രീം കോടതി ജഡ്ജിമാര്‍ നല്‍കിയ ഗൃഹോപകരണങ്ങള്‍ ജില്ലാ ലീഗല്‍ സര്‍വ്വീസസ് അതോറിറ്റിയുടെ നേതൃത്വത്തില്‍ വിതരണം ചെയ്തു. മേപ്പാടി അക്ഷരം പബ്ലിക് ലൈബ്രറിയില്‍ നടന്ന പരിപാടി ജില്ലാ ലീഗല്‍ സര്‍വ്വീസസ് അതോറിറ്റി ചെയര്‍മാനും ജില്ലാ സെഷന്‍സ് ജഡ്ജുമായ എ.ഹാരിസ് ഉദ്ഘാടനം ചെയ്തു. പ്രളയ ബാധിതര്‍ക്ക് ജില്ലാ ലീഗല്‍ സര്‍വ്വീസസ് അതോറിറ്റിയില്‍ നിന്നും സൗജന്യ നിയമ സഹായം നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു. സര്‍വ്വേ നടത്തി തെരഞ്ഞെടുക്കപ്പെട്ട 40 കുടുംബങ്ങള്‍ക്ക് കസേര, മേശ, പാത്രങ്ങള്‍ തുടങ്ങിയ സാധനങ്ങള്‍ ചടങ്ങില്‍ വിതരണം ചെയ്തു. മേപ്പാടി പഞ്ചായത്തിലെ 28 കുടുംബങ്ങള്‍ക്ക് അവര്‍ താമസിക്കുന്ന സ്ഥലത്ത് സാധനങ്ങള്‍ എത്തിച്ച് നല്‍കുകയായിരുന്നു.വൈത്തിരി താലൂക്ക് ലീഗല്‍ സര്‍വ്വീസസ് കമ്മിറ്റി ചെയര്‍മാനും എം.എ.സി.ടി ജഡ്ജുമായ കെ. ബൈജുനാഥ് അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് എം.പി. ജയരാജ്, അക്ഷരം പബ്ലിക് ലൈബ്രറി പ്രസിഡന്റ് ജോണ്‍ മാസ്റ്റര്‍, ജില്ലാ ലീഗല്‍ സര്‍വ്വീസസ് അതോറിറ്റി സെക്രട്ടറി കെ.രാജേഷ്, പാരാലീഗല്‍ വൊളന്റിയര്‍ കനകലത, വാര്‍ഡ് മെമ്പര്‍ ചന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.

51

Avaneeth

Avaneeth

Leave a Reply

Your email address will not be published. Required fields are marked *