നിർമ്മാണത്തിലിരിക്കുന്ന വീടിന്റെ മതിലും മണ്ണും ഇടിഞ്ഞ് വീണ് മണ്ണിനടിയിൽ പെട്ട രണ്ട് പേരെ അഗ്നിശമന സേന രക്ഷപ്പെടുത്തി

Trulli

കൽപ്പറ്റ:എമിലിയിൽ വീടിന്റെ പണി നടക്കുന്നതിനിടയിൽ മണ്ണും മതിലും ഇടിഞ്ഞ് വീണ് മണ്ണിനടിയിൽ പെട്ട രണ്ട് പേരെ അഗ്നിശമന സേന മണ്ണിനിടയിൽ നിന്നും രക്ഷപ്പെടുത്തി. കൽപ്പറ്റ ഗവ: ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വാഴ വറ്റ വാളംപൊയിൽ കോളനിയിലെ  ഷിബു (28), ബിനു (24), എന്നിവരാണ് മണ്ണിനടിയിൽപ്പെട്ടത്.കൽപ്പറ്റ അഗ്നി രക്ഷാ നിലയത്തിലെ അസി. സ്റ്റേഷൻ ഓഫീസർ. ടി.പി. രാമചന്ദ്രൻ സീനിയർ ഫയർ ആൻറ് റെസ്ക് ഓഫീസർ . ഐ. ജോസഫ്, ഫയർ ഓഫീസർ മാരായ ഷറഫുദ്ദീൻ, ശ്രീജിത്, ആരിഫ്, സനീഷ് പി. ചെറിയാൻ തുടങ്ങിയവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.

9

Arya Unni

Arya Unni

Leave a Reply

Your email address will not be published. Required fields are marked *