വൈത്തിരിയിലെ യുവതിയുടെ മരണം: നിഷ്പക്ഷമായ അന്വേഷണം നടത്തി ദുരൂഹത നീക്കണം: കോണ്‍ഗ്രസ്

Trulli

വൈത്തിരി ചുണ്ടേല്‍ ഒലിവുമല സ്വദേശിനിയായ യുവതിയുടെ മരണത്തില്‍ നിഷ്പക്ഷമായ അന്വേഷണം നടത്തി ദുരൂഹത നീക്കണമെന്ന് ഡി സി സി പ്രസിഡന്റ് ഐ സി ബാലകൃഷ്ണന്‍ എം എല്‍ എ ആവശ്യപ്പെട്ടു. പ്രസ്തുത മരണവുമായി ബന്ധപ്പെട്ട് യുവതിയുടെ ഭര്‍ത്താവ് നല്‍കിയ പരാതിയില്‍ സി പി എം ജില്ലാസെക്രട്ടറിക്കെതിരെ ഗുരുതരമായ ആരോപണങ്ങളാണുള്ളത്. യുവതിയുടെ മരണം സംബന്ധിച്ചുള്ള സാഹചര്യതെളിവുകളനുസരിച്ച് കൊലപാതകമാണോയെന്ന ആശങ്കയും ഭര്‍ത്താവ് നല്‍കിയ പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കേസ് ഒരിക്കലും അട്ടിമറിക്കപ്പെടാന്‍ പാടില്ല. അതുകൊണ്ട് തന്നെ ഇക്കാര്യത്തില്‍ വ്യക്തത വരുത്തണമെങ്കില്‍ രാഷ്ട്രീയസ്വാധീനമില്ലാത്ത സത്യസന്ധമായ അന്വേഷണം നടക്കേണ്ടതുണ്ടെന്നും അദ്ദേഹം പ്രസ്താവനയിലൂടെ അഭിപ്രായപ്പെട്ടു.

53

Avaneeth

Avaneeth

Leave a Reply

Your email address will not be published. Required fields are marked *