വയനാട് റവന്യൂ ജില്ലാ കലോത്സവം: 11 മുതൽ 15 വരെ പടിഞ്ഞാറത്തറയിൽ

Trulli
കൽപ്പറ്റ: വയനാട് റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിന്  നവംബർ 11 ന് തിരിതെളിയും.
പടിഞ്ഞാറത്തറ ഗവ. ജിഎച്ച്എസ് സ്കൂൾ വേദിയാകും. നവംബർ 11, 12 തിയതികളിൽ സ്റ്റേജിതര
മത്സരങ്ങളും 13, 14, 15 തിയതികളിൽ സ്റ്റേജ് മത്സരങ്ങളും നടക്കും. 13 – ാം തിയതി രാവിലെ 10 മണിക്ക്
സി. കെ ശശീന്ദ്രൻ എം.എൽ.എ കലാമേള ഉദ്ഘാടനം ചെയ്യും.15 -ന് വൈകുന്നേരം 4 മണിക്ക്
ഒ.ആർ കേളു എം.എൽ.എ. സമാപന സമ്മേളനവും ഉദ്ഘാടനം ചെയ്യും.297 ഇനങ്ങളിലായി 228 വിദ്യാലയങ്ങളിൽ നിന്ന് മൂവായിരത്തോളം വിദ്യാർത്ഥികൾ  പങ്കെടുക്കും.
വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ ബി നസീമ, വർഗ്ഗീസ്  മുരിയംകാവിൽ, പി.ഇസ്മായിൽ, കെ.ഹാരിസ് ,അശോകൻ, ടി.എം പുഷ്പവല്ലി ,നജീബ് മണ്ണാർ ,പി .വി സുമേഷ്  എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
68

Avaneeth

Avaneeth

Leave a Reply

Your email address will not be published. Required fields are marked *