താക്കോൽ ദാനം നടത്തി

Trulli

കാവുമന്ദം: ലൂർദ് മാതാ ഇടവക കഴിഞ്ഞ വർഷം പ്രളയത്തിൽ വീട് നഷ്ടമായ മടയാം കുന്നേൽ ബാബുവിന് വിവിധ സംഘടനകളുടെ നേതൃത്വത്തിൽ നിർമ്മിച്ച വീടിന്റെ താക്കോൽദാനം നടത്തി. കെസിവൈഎം, തണൽ, വിൻസെന്റ് ഡിപ്പോൾ, എഫ്സിസി എന്നിവരുടെ സഹായത്താൽ 10 ലക്ഷം രൂപ മുടക്കിയാണ് വീട് നിർമ്മിച്ചത്. ഭവനത്തിന്റെ താക്കോൽദാനം മാനന്തവാടി രൂപതാധ്യക്ഷൻ മാർ ജോസ് പൊരുന്നേടം നിർവഹിച്ചു. ഇടവക വികാരി ഫാദർ ബിജു മാവറ നേതൃത്വം നൽകിയ ചടങ്ങിൽ ഫാദർ ജെയിംസ് കുന്നത്തെട്ട്, തരിയോട് പഞ്ചായത്ത് പ്രസിഡണ്ട് ഷീജ, കെസിവൈഎം രൂപത പ്രസിഡന്റ് എബിൻ മുട്ടപ്പള്ളി, മെമ്പർ വിജയൻ, വിൽസൺ എന്നിവർ പങ്കെടുത്തു.

37

Avaneeth

Avaneeth

Leave a Reply

Your email address will not be published. Required fields are marked *