ഭർതൃമതിയായ യുവതിയുടെ മരണം കൊലപാതകമെന്ന് ഭർത്താവ് : അന്വേഷണം ആവശ്യപ്പെട്ട് പരാതി.

Trulli

കൽപ്പറ്റ: രണ്ടാഴ്ച മുമ്പ് വീട്ടിൽ മരിച്ച നിലയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് ഭർത്താവ് പോലീസിൽ പരാതി നൽകി. വൈത്തിരി പോലീസ് സ്റ്റേഷൻ പരിധിയിൽ ചുണ്ടേൽ ഒലിവുമല കൊടുങ്ങൂക്കാരൻ ജോൺ എന്ന ഷാജിയാണ് ഭാര്യ സക്കീനയുടെ മരണത്തിൽ സംശയം പ്രകടിപ്പിച്ച് പരാതി നൽകിയത്. രണ്ടര വർഷം മുമ്പാണ് സ്പെഷൽ മാര്യേജ് ആക്ട് പ്രകാരം ഇവർ തമ്മിൽ വിവാഹം കഴിച്ചത്. കഴിഞ്ഞ 21 ന് രാത്രിയാണ് സക്കീനയെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തിൽ മരണം കൊലപാതകമാണന്ന് മനസ്സിലാവുന്നതായി പരാതിയിൽ പറയുന്നു.

26

Avaneeth

Avaneeth

Leave a Reply

Your email address will not be published. Required fields are marked *